Blog Post

Karanavars > News >

കേരളത്തില്‍ ആഗസ്റ്റ് 20നുള്ളില്‍ 4.6 ലക്ഷം പേര്‍ രോഗബാധിതരായേക്കാം ; കേന്ദ്രസംഘം

ന്യൂദല്‍ഹി : സംസ്ഥാനത്തെ ഓണാഘോഷവും ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നത് രോഗവ്യാപനത്തിലേക്ക് വഴിവെയ്ക്കാന്‍ സാധ്യതയെന്ന കേന്ദ്രസംഘം. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് വന്നതോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഉയര്‍ന്നതോതില്‍ രോഗബാധയുണ്ടായിട്ടുണ്ട. പത്തനംതിട്ട ജില്ലയില്‍ മാത്രം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം 14,974 […]

Read More

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍‘ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. ആഗസ്റ്റ് ആറിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു. “ഓരോരുത്തരില്‍ […]

Read More

രാജ്യത്ത് ഇന്ന് 28,204 പേര്‍ക്ക് കൊവിഡ്; അഞ്ചുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കേസ്

ന്യൂഡല്‍ഹി: ആശങ്കയകലുകയാണെന്ന പ്രതീക്ഷയുണര്‍ത്തി രാജ്യത്ത് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് താഴെയെത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 373 പേരാണ് കൊവിഡ് ബാധിച്ച്‌ ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,28,682 ആയി. അതേസമയം, 41,511 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,11,80,968 പേര്‍ രോഗമുക്തി നേടി. 3,88,508 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 97.45 […]

Read More

മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ ക​ന്നു​കാ​ലി​ക​ളോ; സ​ര്‍​ക്കാ​രി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്കി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ വീ​ണ്ടും ഹൈ​ക്കോ​ട​തി. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് മ​ദ്യ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ​ക​മാ​ക്കു​ന്നി​ല്ല. കോ​വി​ഡി​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ വാ​ക്സി​ന്‍ രേ​ഖ​യോ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രെ ക​ന്നു​കാ​ലി​ക​ളെ പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു. സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ഇ​പ്പോ​ഴും വ​ലി​യ തി​ര​ക്കാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച്‌ അ​ടി​ച്ചൊ​തു​ക്കി​യാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​ത് താ​ന്‍ നേ​രി​ട്ട് ക​ണ്ട […]

Read More

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രിം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം. അടുത്ത മാസത്തോടെ സുപ്രിം കോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി […]

Read More

സംസ്ഥാനത്ത് കനത്ത വാക്‌സിന്‍ ക്ഷാമം; 5 ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ മുടങ്ങാന്‍ സാധ്യത

കേരളത്തില്‍ കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്നു. വാക്‌സിന്‍ ക്ഷാമം മൂലം പല ജില്ലകളിലും വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഈ മാസം പതിനൊന്നിനാണ് സംസഥാനത്തിന് വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ ക്ഷാമം മൂലം 2 ദിവസം വാക്‌സിനേഷന്‍ മുടങ്ങുന്ന സഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. അതെ സമയം വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഡോസുകള്‍ തീരുന്നത് […]

Read More

‘ഞാന്‍ ചാണകമല്ലേ? കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ ബുള്‍ജെറ്റ് വിഷയത്തില്‍ സുരേഷ് ഗോപി

ഇബുള്‍ജെറ്റ് സഹോദരന്മാരുടെ അറസ്റ്റ് കേരളക്കരയെ ഇളക്കി മറക്കുന്ന വിഷയമായി മാറി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും മറ്റും ഇബുള്ളറ്റ്‌ജെറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ സഹായത്തിനായി വിളിച്ച ഇബുള്‍ജെറ്റ് ആരാധകനോടുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. പെരുമ്ബാവൂര്‍ എറണാകുളത്ത് നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. പിന്നീട് വണ്ടി മോഡിഫൈ […]

Read More

ഇന്ത്യയില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കും യുഎഇയിലേക്ക് യാത്രാനുമതി

ഡല്‍ഹി : ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക. ദുബായില്‍ താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനം. ഫ്‌ളൈ ദുബായ് അധികൃതര്‍ യുഎഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. റസിഡന്റ് വിസക്കാര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ( ഓഗസ്റ്റ് 05) യുഎഇ പ്രവേശനാനുമതി നല്‍കിയിരുന്നു. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് […]

Read More

ഇനി വേദനകളില്ലാത്ത ലോകത്ത്​-അര്‍ബുദത്തോട്​ പൊരുതിയ നടി ശരണ്യ അന്തരിച്ചു

തിരുവനന്തപുരം: ബ്രെയിന്‍ ട്യൂമറിനോടു പൊരുതി നിരവധി പേര്‍ക്ക്​ അതിജീവനത്തിന്‍റെ പ്രചോദന മാതൃക കാട്ടിയിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്‍റിലേറ്റര്‍ ഐ.സി.യുവിലേക്കു മാറ്റിയിരുന്നു. ജൂണ്‍ 10ന് കോവിഡ്​ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മുറിയിലേക്കു മാറ്റി. എന്നാല്‍ പനി കൂടിയതിനെ തുടര്‍ന്ന്​ വെന്‍റിലേറ്റര്‍ ഐ.സി.യുവിലേക്കു മാറ്റുകയായിരുന്നു. പിന്നീട്​ സ്​ഥിതി വഷളാകുകയും […]

Read More

“ഈശോ” എന്ന്‌ പേരിട്ടാല്‍ എന്താണ്‌ പ്രശ്‌നം?; നാദിര്‍ഷായ്‌ക്ക്‌ പിന്തുണയുമായി തൃശ്ശൂര്‍ മെത്രാപ്പൊലീത്ത

തൃശൂര്‍ : ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ‘ എന്ന സിനിമയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈന്‍ ആയ ‘നോട്ട് ഫ്രം ദി ബൈബിള്‍‘ എന്ന വാചകമാണ് പലരെയും ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നു. ഒടുവില്‍, ടാഗ്‌ലൈന്‍ മാറ്റി പുതിയ പോസ്റ്റര്‍ നാദിര്‍ഷ പുറത്തിറക്കിയിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത […]

Read More