സ്പെയിനിലെ കാട്ട്തീ : അൽമേരിയയിൽ 12 മരണം; തീരാദുഃഖത്തിലായി സ്പെയിൻ
അതിശക്തമായ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ സ്പെയിനിലെ അൽമേരിയയിൽ ഉണ്ടായ കാട്ടുതീയിൽ 12 പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട തീ അതിവേഗം പടരുകയായിരുന്നു. സ്പെയിനിനെ പിടിച്ചുലച്ച ഈ ദുരന്തത്തിൽ അൻഡാലൂഷ്യ മേഖലയിലെ ലോസ് ഗല്ലാർഡോസിന് സമീപമുള്ള ബിദാർ ഗ്രാമമാണ് കനത്ത നാശനഷ്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. സൂര്യതാപത്തിന് സമാനമായ ചൂടിൽ വെന്തുരുകുന്ന സ്പെയിനിൽ, ഈ വർഷത്തെ രണ്ടാമത്തെ കഠിനമായ ഉഷ്ണതരംഗമാണ് കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിച്ചത്. ഔദ്യോഗിക നിർദ്ദേശങ്ങൾ അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരണപ്പെട്ടവരിൽ പലരും. തീ പടർന്നപ്പോൾ കാറുകളിലും മറ്റുമായി […]