Blog Post

Karanavars > News >

 തൊണ്ടിമുതൽ മോഷണം: ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് ഒളിവിൽ

സമൂഹത്തിൽ ക്രമസമാധാനം നടപ്പിലാക്കേണ്ട കാവൽക്കാർ തന്നെ നിയമം ലംഘിക്കുമ്പോൾ, അത് സംവിധാനത്തിന് തന്നെ വലിയ കളങ്കമായി മാറുന്നു. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വൻ തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ സേനയ്ക്കുള്ളിൽ തന്നെയുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് പ്രതിയാണെന്ന് തെളിഞ്ഞത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കാൻ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകളാണ് സ്റ്റേഷനുള്ളിൽ നിന്നും അപ്രത്യക്ഷമായത്. കർശന സുരക്ഷയോടെയും സിസിടിവി നിരീക്ഷണത്തിലുമിരിക്കുന്ന പൊലീസ് സ്റ്റേഷനിൽ നിന്ന്, അതും തൊണ്ടിമുതൽ […]

Read More

 അരുവിക്കരയിൽ ഭാര്യയെയും മകളെയും പെട്രോഴിച്ചു കൊല്ലാൻ ശ്രമം: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

തിരുവനന്തപുരം അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും കഴുത്തിൽ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായി. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രഞ്ജിത്ത് (40) ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. പ്രതിയായ രഞ്ജിത്ത് കടുത്ത മദ്യലഹരിയിൽ ഭാര്യവീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന […]

Read More

സുകുമാര കുറുപ്പ് കേസ് ; അന്വേഷണം അവസാനിപ്പിച്ച്  കേരള പൊലീസ്

കേരളത്തിൻ്റെ കുറ്റകൃത്യ ചരിത്രത്തിലെ പതിറ്റാണ്ടുകൾ നീണ്ട ഏറ്റവും വലിയ ദുരൂഹതയ്ക്ക് വിരാമമിട്ട് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേരള പൊലീസ്. കേസ് പുനഃപരിശോധിച്ച പുതിയ അന്വേഷണ സംഘമാണ് സുകുമാര കുറുപ്പ് വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗം മൂലം മരിച്ചെന്ന നിർണായക വിവരത്തിലേക്ക് എത്തിച്ചേർന്നത്. 1984 ജനുവരിയിലാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ സുകുമാര കുറുപ്പും സംഘവും കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചത്. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയ കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് പതിറ്റാണ്ടുകളായി […]

Read More

ഇഡി ആക്രമണ പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: ഡി.ജി.പിക്ക് കത്തയക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സംഭവത്തില്‍ ഇഡി ഉടന്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി കത്തയക്കും. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ സ്റ്റേഷനില്‍ ആഘോഷങ്ങള്‍ നടത്തിയതിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിലുമാണ് കേന്ദ്ര ഏജന്‍സിയുടെ കടുത്ത എതിര്‍പ്പ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാന്‍ എത്തിയതായിരുന്നു ഐ.പി. ബിനു ഉള്‍പ്പെടെയുള്ള പ്രതികള്‍. എന്നാല്‍ […]

Read More

പോലീസിൽ കൂട്ടത്തോടെയുള്ള സ്ഥലം മാറ്റം , പാലക്കാട് 70 പേർക്ക് മാറ്റം; സേനയിൽ കടുത്ത അമർഷം

പാലക്കാട് ജില്ലയിൽ പൊലീസ് സേനയിൽ വൻ അഴിച്ചുപണി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പ്രവർത്തിച്ച വുമൺ സിവിൽ പൊലീസ് ഓഫീസർമാരും സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടെയുള്ള 70 ഉദ്യോഗസ്ഥരെയാണ് ഇന്നലെ ഒന്നിച്ച് ജില്ലാ പോലീസ് മേധാവി പുനർവിന്യസിച്ചത്. ദൂരസ്ഥലങ്ങളിലേക്കും മറ്റ് സ്റ്റേഷനുകളിലേക്കും ഉള്ള ഈ കൂട്ടസ്ഥലംമാറ്റ നടപടി സേനാംഗങ്ങൾക്കിടയിൽ വലിയ അമർഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. തങ്ങൾ നൽകിയ ചോയ്സ് (ഓപ്ഷൻ) പരിഗണിക്കാതെയാണ് പലരെയും അർഹതപ്പെട്ട സ്റ്റേഷനുകളിൽ നിന്ന് ദൂരെയുള്ള മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന പരാതി. കുടുംബപരമായ […]

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു യുവാക്കളെ കാണാതായി: കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ രമ്യാ ഹരിദാസിന്റെ നേതൃത്വത്തിൽ  പ്രതിഷേധം

തിരുവനന്തപുരം മുതലപ്പൊഴി ഹാർബറിന് സമീപം വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് വൻ ദുരന്തം. അതിശക്തമായ കാറ്റിലും മഴയിലും കടലാക്രമണത്തിലും പെട്ട് ക്യാരിയർ വള്ളം മറിഞ്ഞ് ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നീ രണ്ട് യുവാക്കളെയാണ് കടലിൽ കാണാതായിരിക്കുന്നത്. അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കൾക്കായി രാത്രിയോടെ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും കനത്ത ഇരുട്ടും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി മാറി. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കാണാതായവരെ കണ്ടെത്താൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് […]

Read More

12കാരിയെ കണ്ടെത്താൻ 3000 കിലോമീറ്റർ താണ്ടി ‘ആലുവ സ്ക്വാഡ്’ ; ഒടുവിൽ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് കണ്ടെത്തി.

ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ നാലു ദിവസത്തെ തീവ്ര അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് കണ്ടെത്തി. സിനിമയെ വെല്ലുന്ന ദൗത്യത്തിലൂടെ കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിച്ച കേരള പൊലീസിന്റെ ‘ആലുവ സ്ക്വാഡ്’ മാതൃകാപരമായ അന്വേഷണ മികവാണ് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഓച്ചിറ സ്വദേശിയായ അഭിജിത്തിനെ (26) പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കരുമാലൂരിലെ വീട്ടിൽ നിന്ന് കൂട്ടുകാരിയുടെ പുസ്തകം വാങ്ങാൻ പോയ എട്ടാം ക്ലാസുകാരിയെ കാണാതാകുന്നത്. വീട്ടിൽ നിന്ന് കുട്ടി പുറത്തേക്ക് പോകുന്ന സി.സി.ടി.വി […]

Read More

 പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ; ജീവനക്കാരുടെ എണ്ണം കൂട്ടാൻ ജയിൽ പരിഷ്കരണ കമ്മീഷൻ നിർദ്ദേശം

കേരളത്തിലെ ജയിൽ സംവിധാനങ്ങൾ സമൂലം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ജയിൽ പരിഷ്കരണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർണായക നിർദ്ദേശങ്ങൾ. പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന കമ്മീഷനാണ് സംസ്ഥാനത്തെ ജയിലുകളിൽ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാനത്തെ നിലവിലുള്ള ജയിലുകൾ കനത്ത സുരക്ഷാ വെല്ലുവിളികളും പോരായ്മകളുമാണ് നേരിടുന്നത്. തടവുകാരുടെ വർദ്ധിച്ച ബാഹുല്യം, ജീവനക്കാരുടെ അപര്യാപ്തത, കെട്ടിടങ്ങളുടെ കാലപ്പഴക്കം എന്നിവയാണ് പ്രധാന […]

Read More

കൊല്ലത്തെ സിയാദിന്റെ മരണം: സിപിഒ ശ്രീജിത്തിന് സസ്പെൻഷൻ

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സി.പി.ഒ എസ്. ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. സിയാദിനെ കസ്റ്റഡിയിലെടുത്തപ്പോഴും തുടർന്നുള്ള നടപടിക്രമങ്ങളിലും ഗുരുതരമായ വീഴ്ചകളും അച്ചടക്ക ലംഘനങ്ങളും ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ വകുപ്പുതല നടപടി. സംഭവദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശിയായ സിയാദ് (39), അയൽവാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയെത്തുടർന്നാണ് […]

Read More

സിയാദിന്റെ കസ്റ്റഡി മരണം: കുണ്ടറ പൊലീസിന്റെ വാദങ്ങൾ പൊളിയുന്നു

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും രംഗത്ത്. അയൽവാസിയായ 13 വയസ്സുകാരനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂൺ 16-നാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിദ്യാർത്തിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം വിട്ടയച്ചെങ്കിലും, കസ്റ്റഡിയിലിരിക്കെ സിയാദിന് പൊലീസിന്റെ ക്രൂരമർദനമേറ്റിരുന്നുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിലിട്ടും സ്റ്റേഷനിൽവെച്ചും സിയാദിനെ മർദിച്ചുവെന്നും, പരിക്കേറ്റതിനെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് […]

Read More