Blog Post

Karanavars > News >

ക്യാപ്റ്റന്‍ നിലംപരിശായി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍.ഒരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോഴും എല്‍.ഡി.എഫ് ഓരോ കാതം പിന്നില്‍ പോകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെട്ടത്. വലിയ പരാജയം തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുമ്ബുണ്ടായിരുന്ന രാഷ്ട്രീയചരിത്രങ്ങളെ തിരുത്തിക്കുറിച്ചാണ് മുഖ്യമന്ത്രി ഇത്രയും ദിവസം ക്യാമ്ബ് ചെയ്ത് തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്‌ സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതികരിക്കണം. കെ റെയില്‍ […]

Read More

‘നിന്നെ പിന്നെ കണ്ടോളാം’; കെ.വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി യുഡിഎഫ് ‍പ്രവര്‍ത്തകര്‍, ഉമയുടെ

കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസ് വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കെ.വി തോമസിനെതിരെ മുദ്രാവാക്യം.’നിന്നെ പിന്നെ കണ്ടോളാം‘ എന്നായിരുന്നു മുദ്രാവാക്യം. ഉമ വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തിലെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി വിട്ടശേഷം കെ. വി തോമസിനെ മാന്‍ഡ്രേക്ക് എന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. ഒരു തരത്തിലും കെ.വി.തോമസ് ഫാക്ടര്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ബക്കറ്റില്‍ കോരിയെടുത്ത കടല്‍വെള്ളം മാത്രമായി കെ. വി തോമസ് ചുരുങ്ങിയെന്നും പ്രവര്‍ത്തകര്‍ […]

Read More

തൃക്കാക്കരയില്‍ യുഡിഎഫ് തരംഗം; ഉമ തോമസിന്റെ ലീഡ് പതിനായിരത്തിലേക്ക് നീങ്ങുന്നു

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്ലിന്റെ ആദ്യഘട്ടം മുതല്‍ ഉമതോമസ് ലീഡ് നിലനിര്‍ത്തുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍ പോലും അപ്രസക്തമാക്കികൊണ്ടാണ് ഉമതോമസിന്റെ മുന്നേറ്റം. കഴിഞ്ഞ തവണ പി.ടി. തോമസ് കോണ്‍​ഗ്രസ് ശക്തികേന്ദ്രത്തില്‍ നേടിയതിനെക്കാള്‍ വോട്ടാണ് ഉമ തോമസ് നേടിയത്. 10 മണിയോടെ 10,000 വോട്ടിലേക്ക് ലീഡ് ഉയര്‍ത്തി. ഒന്നാം റൗണ്ടില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് 1258 വോട്ടാണ് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഉമ തോമസ് ആദ്യ റൗണ്ടില്‍ തന്നെ 2157 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. യു.ഡി.എഫ് ക്യാമ്ബില്‍ ഇതിനകം […]

Read More

മത്സ്യഫെഡ് അഴിമതി; സമഗ്ര അന്വേഷണം വേണം, സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന് വി ‌ഡി സതീശന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘കോടികളുടെ തട്ടിപ്പ് രണ്ടു ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച്‌ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊല്ലം ജില്ലയില്‍ നടന്ന തട്ടിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടന്നിട്ടുണ്ടെന്നാണ് വിവരം. ഇതിനെക്കുറിച്ചും അന്വേഷിക്കണം‘- വി ഡി സതീശന്‍ […]

Read More

ഹര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു; ചടങ്ങുകളില്‍ മുതിര്‍ന്ന നേതാക്കളെത്തിയില്ല

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അദ്ദേഹം ബിജെപിയില്‍ ചേക്കേറുന്നത്.ഗാന്ധിനഗറിലെ ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഷാളണിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ആരും പരിപാടിയിലുണ്ടായിരുന്നില്ല. ബിജെപിയെയും അതിന്റെ നേതാക്കളെയും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം വെള്ളംകുടിപ്പിച്ച ഒരു നേതാവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ ബിജെപിയില്‍തന്നെ എതിര്‍പ്പുണ്ടെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്. 2017-18ല്‍ പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിലൂടെയാണ് അദ്ദേഹം പൊതുജനശ്രദ്ധയിലേക്ക് വന്നത്. ഇതിനിടയില്‍ […]

Read More

കെ റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി : കെ റെയിലിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതി രേഖ സമര്‍പ്പിക്കാനായിട്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയ്ക്ക് സാമ്ബത്തികാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി കെ റെയില്‍ സര്‍വ്വേയ്‌ക്കെതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്. നേരത്തെ തന്നെ കെ റെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ […]

Read More

സോണിയ ഗാന്ധിക്ക് കോവിഡ്, ഐസൊലേഷനില്‍; ഇ.ഡിക്ക് മുന്നില്‍ ഹാജാരാകുമെന്ന് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതേതുടര്‍ന്ന് അവര്‍ സ്വമേധയാ ഐസൊലേഷനില്‍ പ്രവേശിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണിയ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരുന്നു. കോവിഡ് അതിനെ ബാധിക്കില്ലെന്നും അവര്‍ എട്ടിന് ഹാജരാകുമെന്നും പാര്‍ട്ടി വ്യക്തമാക്കി. സോണിയ ഗാന്ധിക്ക് ചെറിയ പനിയും മറ്റ് രോഗലക്ഷണങ്ങളുമുണ്ട്. ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് അവരെന്നും പാര്‍ട്ടി വക്താവ് റണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞു.

Read More

വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കു തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്‌ച‌ത്തേക്ക് മാറ്റി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി.അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അന്നുവരെ തുടരും. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു. അതേസമയം വിജയ് ബാബുവിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Read More

പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനം താഴെ ഇറക്കി; എയര്‍ വിസ്താരയ്ക്ക് പത്തുലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വിമാന കമ്ബനിയായ എയര്‍ വിസ്താരയ്ക്ക് പിഴ.എയര്‍ വിസ്താരയ്ക്ക് പത്തുലക്ഷം രൂപയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴയായി ചുമത്തിയത്. മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ വിമാനം പറത്താന്‍ നിയോഗിച്ചതിനാണ് നടപടി. ഇന്‍ഡോര്‍ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ പൈലറ്റിന് സിമുലേറ്ററില്‍ നിന്ന് മതിയായ പരിശീലനം ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി. യാത്രക്കാരുടെ ജീവന്‍ വച്ച്‌ കളിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിസിഎ പിഴ […]

Read More

സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തത് 36 ലക്ഷം ആളുകള്‍

കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ ആളുകള്‍ സ്വീകരിക്കുന്നില്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാതിരിക്കുന്നത്.രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തതില്‍ അധികവും കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലയിലെ ആളുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്.ജാഗ്രത പാലിക്കേണ്ട സമയത്താണ് വലിയ […]

Read More