Blog Post

Karanavars > News >

ബീവറേജസില്‍ നിന്നും വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി

കൊല്ലം: കൊല്ലം ഏഴുകോണ്‍ ബീവറേജസ് വില്‍പനശാലയില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് തന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ബീവറേജസ് വില്‍പനശാലയില്‍ എക്‌സൈസ് പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ബീവറേജസ് വില്‍പനശാല പ്രവര്‍ത്തിച്ചില്ല. ദിവസങ്ങള്‍ക്കു മുന്‍പാണ് ഏഴുകോണ്‍ ബീവറേജസില്‍ നിന്ന് ഓട്ടോഡ്രൈവര്‍ മദ്യം വാങ്ങുന്നത്. ബുധനാഴ്ചയാണ് സുഹൃത്തിനോടൊപ്പം മദ്യപിച്ചത്. അന്നു […]

Read More

യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ല; പുടിനുമായി ഇനി ചര്‍ച്ചയില്ല, കൂടുതല്‍ ഉപരോധങ്ങളെന്ന് ബൈഡന്‍

വാഷിങ്ടണ്‍: യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് യുഎസ്. സോവിയറ്റ് യൂണിയന്‍ പുന:സ്ഥാപിക്കാനാണ് പുടിന്റെ നീക്കമെന്ന് യുഎസ് വ്യക്തമാക്കുന്നു. പുടിന്റെ മോഹങ്ങള്‍ യുക്രൈനില്‍ ഒതുങ്ങില്ല. പുടിനുമായി ഇനി ചര്‍ച്ചയില്ല. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. നാറ്റോ അം​ഗരാജ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. യുക്രൈനി​ല്‍ റ​ഷ്യ ആ​ക്ര​മണം തുടരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റഷ്യക്കെതിരെ ക​ടു​ത്ത നടപടിയുമായി ന്യൂസിലന്‍ഡും രം​ഗത്തെത്തിയിരിക്കുകയാണ്. റ​ഷ്യ​ന്‍ സ്ഥാ​ന​പ​തി​യെ ന്യൂസിലന്‍ഡില്‍ നിന്ന് പു​റ​ത്താ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ന്യൂ​സി​ല​ന്‍​ഡ് പ്രധാനമന്ത്രി ജ​സീ​ന്ദ ആ​ര്‍​ഡ​ന്‍ പ​റ​ഞ്ഞു. അമേരിക്ക, […]

Read More

ദാവൂദ് ഇബ്രാഹിമുമായുള്ള ഹവാല ഇടപാട് കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു

മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ​ചെയ്തു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിലാണ് അറസ്റ്റ്. 1993ലെ സ്ഫോടനപരമ്ബര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടടക്കം നവാബ് മാലിക്കിനെ രാവിലെ എട്ട് മുതല്‍ ഇ.ഡി ചോദ്യം ചെയ്ത് വരികയായിരുന്നു. സമന്‍സിനെ തുടര്‍ന്ന് രാവിലെ 7. 45 ഓടെ മാലിക് ഇ.ഡി കാര്യാലയത്തില്‍ ഹാജരാവുകയായിരുന്നു. ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ്, ഇഖ്ബാല്‍, […]

Read More

പരീക്ഷ ഓഫ്‌ലൈന്‍ തന്നെ; സിബിഎസ്‌ഇ, സി ഐ എസ് സി ഇയുടെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി ബി എസ് ഇ ), കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് (സി ഐ എസ് സി ഇ) എന്നിവയുടെ രണ്ടാം ടേം പരീക്ഷ, മറ്റ് ബോര്‍ഡ് പരീക്ഷകള്‍ എന്നിവ ഓഫ്‌ലൈന്‍ രീതിയില്‍ നടത്തുന്നത് റദ്ദാക്കാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് പത്താം ക്ളാസിന്റെയും പന്ത്രണ്ടാം ക്ളാസിന്റെയും ഓഫ്‌ലൈന്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിയത്. ഇത് […]

Read More

പോളിയോ തുള‌ളിമരുന്ന് വിതരണം ഞായറാഴ്‌ച; ഇത്തവണ നല്‍കുന്നത് 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക്

തിരുവനന്തപുരം:പോളിയോ പ്രതിരോധത്തിനായുള‌ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ വച്ച്‌ നിര്‍വഹിക്കും. കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക. അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 24,614 ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. തുളളിമരുന്ന് […]

Read More

കേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ച്‌ 28നും 29നും അഖിലേന്ത്യ. തൊഴില്‍ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാര്‍ച്ച്‌ 28നും 29നും സംയുക്ത തൊഴില്‍ പണിമുടക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് 28,29 തീയതികളിലേക്ക് മാറ്റിയത്.

Read More

സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കണ്ണൂര്‍ സര്‍വകലാശാല വിസി ‌ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. മുമ്ബ് സിംഗിള്‍ ബെഞ്ചും ഈ നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്. ഇനി ഈ ഉത്തരവ് ചോദ്യം ചെയ്യണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം. ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട […]

Read More

ഐ.എസ്.എല്‍ ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി പോരാട്ടം

ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി പോരാട്ടം.രാത്രി 7:30 ന് ബമ്ബോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് നാലാമതുമാണ്. 16 മത്സരങ്ങളില്‍ നിന്നും ഇവാന്‍ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് 27 പോയിന്റാണ്. ടീമിന് ബാക്കി ഉള്ളത് ഹൈദരാബാദിനോട് ഉള്‍പ്പെടെ നാലേ നാലു മത്സരങ്ങള്‍. പോയിന്‍റ് പട്ടികയിലെ ആദ്യ 4 സ്ഥാനക്കാര്‍ മാത്രമാണ് സെമിയിലെത്തുകയെന്നതിനാല്‍ അഡ്രിയാന്‍ ല്യൂണയ്ക്കും സംഘത്തിനും തുടര്‍ വിജയം അഭിമാന പ്രശ്നമാണ്. മുംബൈ സിറ്റിയും ബെംഗളുരു എഫ്.സിയും […]

Read More

സി​ല്‍​വ​ര്‍ ലൈ​ന്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അറിയിച്ചു . സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. നി​യ​മ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അറിയിച്ചിരിക്കുന്നത് . കൂടാതെ പ​ദ്ധ​തി​ക്കു​ള്ള വി​ദേ​ശ വാ​യ്പ​യു​ടെ വ്യ​വ​സ്ഥ​ക​ള്‍ ഡി​പി​ആ​ര്‍ അം​ഗീ​ക​രി​ച്ച ശേ​ഷ​മേ തീ​രു​മാ​നി​യ്ക്കൂ. സി​ല്‍​വ​ര്‍ ലൈ​നി​ലെ ബ്രോ​ഡ്ഗേ​ജ്, സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഗേ​ജ് ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​തേ​യു​ള്ളു. സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഗേ​ജ് ലോ​ക​ത്താ​ക​മാ​നം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

കൊലപാതകങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതകങ്ങള്‍ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതില്‍ തിരിച്ചറിഞ്ഞ 92 പ്രതികളില്‍ 73 പേരെ പിടികൂടി. തലശ്ശേരി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ട്വന്റി–ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി […]

Read More