Blog Post

Karanavars > News >

കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു

തി​രു​വ​ന​ന്ത​പു​രം: കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ ആ​ണ് ത​ക​ര്‍​ത്ത​ത്. ഇന്ന് രാവിലെയാണ് എം.എല്‍.എ ഓഫീസിന് മുമ്ബില്‍ നിറുത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്. ഈ സമയം ഓഫീസില്‍ എം.എല്‍.എ ഉണ്ടായിരുന്നു ഉ​ച്ച​ക്ക​ട സ്വ​ദേ​ശി സ​ന്തോ​ഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ഇ​യാ​ള്‍ മാ​ന​സി​ക​അ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാര്‍ ഡാം പൊട്ടാതിരിക്കാന്‍ നടപടി എടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.

Read More

യുക്രെയിനില്‍ നിന്നെത്തിയ മുപ്പത് പേര്‍ക്കായി കേരളം ഒരുക്കിയത് രണ്ട് കാറുകള്‍, പത്തിനഞ്ചോളം വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ ആഡംബര ബസുമായി യുപി

ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 30 മലയാളികളെ കൊണ്ടുവരാന്‍ കേരള ഹൗസില്‍ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചത് രണ്ട് കാറുകള്‍. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് യുക്രെയിനില്‍ നിന്നുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്. സ്വീകരിക്കാനായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാനയും കര്‍ണാടകയുമൊക്കെ വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌കും തുറന്നു. മൂന്നുകഴിഞ്ഞാണ് കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത്. മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച്‌ രണ്ട് കാറുകളും കൊണ്ടുവന്നു. പതിനഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്വറി […]

Read More

ഐ‌.പി.‌എല്‍ 2022; സീസണ്‍ മാര്‍ച്ച്‌ 26ന് അരങ്ങേറും, ഫൈനല്‍ മേയ് 29ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പരമ്ബര മാര്‍ച്ച്‌ 26ന് ആരംഭിക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. മുംബൈയിലും പൂണെയിലുമായി നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഫൈനല്‍ മത്സരം മെയ് 29 ന് നടത്തുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. നേരത്തെ മാര്‍ച്ച്‌ 29ന് ലീഗ് ആരംഭിക്കാനായിരുന്നു തീരുമാനം. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. വാരാന്ത്യമായ ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം. ലഖ്നൗ […]

Read More

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനായ അയ്യപ്പനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. നെടുമങ്ങാട് കൊല്ലായില്‍ അജീഷ്ഭവനില്‍ അജീഷ്(36)നെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. തമ്ബാനൂരിലെ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട നാഗര്‍കോവില്‍ സ്വദേശി അയ്യപ്പന്‍. ഇന്ന് രാവിലെ എട്ടരയോടെയാണ് അജീഷ് കൊലപാതകം നടത്തിയത്. ഒരാഴ്ച മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ അയ്യപ്പനും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ […]

Read More

കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; വനിത പഞ്ചായത്ത് അംഗം അറസ്റ്റില്‍

തൊടുപുഴ: കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടിക്കിയ വനിത പഞ്ചായത്ത് അംഗം പിടിയില്‍. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. സൗമ്യയുടെ കാമുകനും പ്രവാസിയുമായ വിനോദ്, സുഹൃത്ത് ഷാനവാസ് എന്നിവരാണ് കൂട്ടുപ്രതികള്‍. സുനിലിനെ ആദ്യം വാഹനം ഇടുപ്പിച്ചോ വിഷം നല്‍കിയോ കൊലപ്പെടുത്താനായിരുന്നു പദ്ധതി. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്‍മാറിയതോടെയാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്. എംഡിഎംഎ സംഘടിപ്പിക്കുന്നതിനായി വിനോദ് കൊടും ക്രിമിനലായ ഷാനവാസിനെ ബന്ധപ്പെട്ടു. ഷാനവാസാണ് […]

Read More

റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല

റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല. പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. യുക്രൈന്‍ വിഷയത്തില്‍ അന്താരാഷ്ട്ര ശക്തികള്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടപ്പോഴും നയതന്ത്ര തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. നാറ്റോയും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ. ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ഇന്ത്യ നിലപാടെടുക്കുന്നു. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയത്തില്‍ ഇന്ത്യ […]

Read More

വോ​ട്ട് ചോ​ര്‍​ച്ച പോസ്റ്റ് വിവാദം; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച യു.പ്രതിഭ ഫേസ്ബുക്ക് ഉപേക്ഷിച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ചോ​ര്‍​ച്ച​യെ കു​റി​ച്ചു ഫേ​സ്ബു​ക്കി​ല്‍ വി​വാ​ദ പോ​സ്റ്റി​ട്ട യു.പ്ര​തി​ഭ എം​എ​ല്‍​എ ഖേ​ദ പ്ര​ക​ട​ന​വു​മാ​യി രം​ഗ​ത്ത്. വ്യ​ക്തി​പ​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് അ​ത്ത​രം ഒ​രു പോ​സ്റ്റ് എ​ഴു​താ​ന്‍ ഇ​ട​യാ​യ​ത്. അ​ത് മ​റ്റു​ള്ള​വ​ര്‍‌​ക്കു വി​ഷ​മ​മു​ണ്ടാ​ക്കി​യ​തി​ല്‍ ദുഃ​ഖ​മു​ണ്ട്. ത​ന്‍റെ പാ​ര്‍​ട്ടി​ക്ക് അ​ഹി​ത​വും അ​പ്രി​യ​വു​മാ​യ ഒ​രു പ്ര​വൃത്തി​യും ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കി​ല്ലെ​ന്നും ഫേ​സ്ബു​ക്കി​ലി​ട്ട പു​തി​യ പോ​സ്റ്റി​ല്‍ പ്ര​തി​ഭ പ​റ​ഞ്ഞു. കാ​ര​ണ​ങ്ങ​ളി​ല്ലാ​ത്ത കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ചി​ല​രി​ല്‍നി​ന്നു​ണ്ടാ​കു​ന്ന​ത് ആ​രെ​യും വേ​ദ​നി​പ്പി​ക്കും. പ്ര​ത്യേ​കി​ച്ചും വ്യ​ക്തി​പ​ര​മാ​യ വി​ഷ​മ​ങ്ങ​ള്‍ കൂ​ടി​യു​ള്ള സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ അ​തു […]

Read More

യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍; നാളെ റൊമേനിയയിലേക്ക് പറക്കും

ന്യൂഡല്‍ഹി: റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ യുക്രെയിനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി കേന്ദ്രം. ഇന്ത്യക്കാരെ യുക്രെയിനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒഴിപ്പിക്കുന്നതിനായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ അയക്കാനാണ് ശ്രമം. വിമാനങ്ങള്‍ റൊമേനിയയിലേക്ക് അയക്കും. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രെയിനില്‍ കുടുങ്ങിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ച‌ര്‍ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ സുരക്ഷാകാര്യ […]

Read More

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തമ്ബാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഉറപ്പിച്ച ശേഷമാണ് കൊലപാതകി തിരികെ പോയത്. സംഭവം നടക്കുന്ന സമയം സമീപത്ത് ആരുമുണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന റിസപ്ഷന്‍ ബോയി പുറത്ത് പോയ സമയത്താണ് കൊലപാതകം നടന്നത്. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപ്പെട്ട അയ്യപ്പന്‍ കഴിഞ്ഞ 9മാസമായി ഇവിടെ ജോലി ചെയ്തു വരുകയായിരുന്നു […]

Read More

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം; ആളെ അയച്ച്‌ കൈയോടെ നേതാക്കളെ പൊക്കി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നതായി സൂചന. വിവരമറിഞ്ഞ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആളെ അയച്ച്‌ മിന്നല്‍ പരിശോധന നടത്തി യോഗം പൊളിച്ചു. കെപിസിസി സംഘം കന്റോണ്‍മെന്റ് ഹൗസിലെത്തിയപ്പോള്‍ വി.ഡി സതീശനടക്കം പത്ത് നേതാക്കള്‍ ഇവിടെയുണ്ടായിരുന്നു. വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് കെപിസിസി സംഘം കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. ‘വെറുതെ ഒന്ന് ഇരുന്നതാണ്‘ എന്നായിരുന്നു നേതാക്കള്‍ സംഘത്തിന് നല്‍കിയ വിശദീകരണം. എന്നാലിത് ഗ്രൂപ്പ് യോഗമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെപിസിസി […]

Read More