Blog Post

Karanavars > News > ED > വീണയുടെ ലേക്കർ ഇന്ത്യക്ക് പഞ്ചായത്ത് ലൈസൻസില്ല; കോഴിക്കോട്ടെ ഓഫീസ് അടഞ്ഞുകിടക്കുന്നു

വീണയുടെ ലേക്കർ ഇന്ത്യക്ക് പഞ്ചായത്ത് ലൈസൻസില്ല; കോഴിക്കോട്ടെ ഓഫീസ് അടഞ്ഞുകിടക്കുന്നു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ പങ്കാളിയായുള്ള ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന സ്ഥാപനം വിവാദത്തിൽ. ഇന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനം യാതൊരുവിധ  പഞ്ചായത്ത് ലൈസൻസുമില്ലാതെയാണ് പ്രവർത്തിച്ചുവന്നിരുന്നത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ ഉപകരണങ്ങളുടെ വിപണനത്തിനായി ആരംഭിച്ച ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ടി. വീണയും അനീസ് എന്നയാളും ചേർന്നുതുടങ്ങിയ ഈ പാർട്ണർഷിപ്പ് സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് കോഴിക്കോട് പന്തീരാങ്കാവിലാണ്.

എന്നാൽ, ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഗുരുതരമായ ദുരൂഹതകളാണ് പുറത്തുവരുന്നത്. പന്തീരാങ്കാവിലെ രണ്ട് നില കെട്ടിടത്തിലെ ഒറ്റമുറി ഓഫീസിന്റെ വാതിലിൽ വെള്ളക്കടലാസിൽ പേര് പ്രിന്റ് ചെയ്ത് ഒട്ടിച്ച നിലയിലാണ് ഉള്ളത്. കെട്ടിടത്തിന് വാടക കൃത്യമായി നൽകുന്നുണ്ടെങ്കിലും, ഇവിടെ സ്ഥിരമായി യാതൊരുവിധ ഓഫീസ് പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് കെട്ടിട ഉടമയും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

സ്ഥാപനത്തിന് തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസോ സജീവമായ പ്രവർത്തനങ്ങളോ ഇല്ലെന്ന കണ്ടെത്തൽ ഈ സംരംഭം ഒരു ‘ഷെൽ കമ്പനി’ ആണെന്ന സംശയത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം തുടരുകയാണ് .

Leave a comment

Your email address will not be published. Required fields are marked *