ജമ്മു കശ്മീരിലെ ഗന്ദർബാലിൽ ഭീകരാക്രമണം: മരണം ഏഴായി, പരിക്കേറ്റവരുടെ നില ഗുരുതരം
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകയാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. മരണപ്പെട്ടവരിൽ ഒരു ഡോക്ടറും ആറു തൊഴിലാളികളുമാണ് ഉൾപ്പെടുന്നത്. ശ്രീനഗർ-ലേ തുരങ്ക നിർമാണത്തിന് എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിലാണ് രണ്ട് ഭീകരർ കയറി വെടിയുതിർത്തത്. ജോലി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങിയിരുന്ന തൊഴിലാളികളും ജീവനക്കാരുമാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചപ്പോൾ, മറ്റു ചിലർ ഗുരുതര […]