ഐഫോൺ 18 പ്രോ ചോർച്ച: ടാറ്റ ഇലക്ട്രോണിക്സിൽ കേന്ദ്ര അന്വേഷണം
ആപ്പിളിന്റെ വരാനിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണായ ഐഫോൺ 18 പ്രോയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങി. ആപ്പിളിന്റെ പ്രധാന നിർമ്മാണ പങ്കാളികളിലൊന്നായ ടാറ്റ ഇലക്ട്രോണിക്സിൽ ഉണ്ടായ സൈബർ ആക്രമണത്തെത്തുടർന്നാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. ഐടി സെക്രട്ടറി എസ്. കൃഷ്ണനാണ് സംഭവത്തിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചത്. വിഷയം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് (CERT-In) കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്താണ് സംഭവിച്ചത്? ‘വേൾഡ് ലീക്സ്’ എന്നറിയപ്പെടുന്ന ഒരു റാൻസംവെയർ […]