ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും -മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം‘ കാമ്ബയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഇവ ലഭ്യമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്ബര്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങള്‍ക്കെതിരായ പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. എഫ്.എസ്.എസ്.എ.ഐ മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടണം. അവര്‍ മറ്റുള്ളവര്‍ക്ക് […]