Blog Post

Karanavars > News >

ഡിജിറ്റല്‍ സര്‍വകലാശാല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം നാളെ രാവിലെ 9.45ന് നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടെക്‌നോസിറ്റിയിലാണ് ഡിജിറ്റല്‍ സര്‍വകലാശാല വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, അടൂര്‍ പ്രകാശ് എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. […]

Read More

മുഖ്യമന്ത്രി ആകാന്‍ തയാര്‍, ഗവര്‍ണറാകാന്‍ താല്‍പര്യമില്ല -ഇ. ശ്രീധരന്‍

കൊച്ചി: കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണെന്ന്​ മെട്രോ മാന്‍ ഇ. ശ്രീധരന്‍. ഗവര്‍ണര്‍ സ്​ഥാനത്തോട്​ താല്‍പര്യമില്ല. എന്നാല്‍ മുഖ്യമന്ത്രി സ്​ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനോട്​ എതിര്‍പ്പില്ലെന്നും ഇ. ​ശ്രീധരന്‍ പറഞ്ഞു. പാലക്കാട്​ ജില്ലയില്‍ മത്സരിക്കാനാണ്​ താല്‍പര്യം. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ്​ ത​െന്‍റ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ്​ താന്‍ ബി.ജെ.പിയിലെത്തിയത്​. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍നിന്ന്​ രക്ഷിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ ചേരുന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ്​ ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചത്​. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് […]

Read More

ബിലാല്‍ ഉടനെയില്ല: മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം തിങ്കാളാഴ്ച മുതല്‍

മമ്മൂട്ടി നായകനായി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം തിങ്കളാഴ്ച എറണാകുളത്ത് ആരംഭിക്കും. മമ്മൂട്ടിയോടൊപ്പം മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മ്മാണവും അമല്‍ നീരദ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഇവര്‍ ഒരുമിച്ച ‘ബിഗ്‌ബി‘യുടെ സീക്വല്‍ ആയ ‘ബിലാല്‍‘ ആയിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം. എന്നാല്‍ പല വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കേണ്ട ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ബിലാല്‍‘ അപ്രതീക്ഷിതമായി വന്ന കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് എറണാകുളത്തും പരിസരപ്രദേശങ്ങളിലും […]

Read More

യന്ത്രത്തകരാര്‍; തി​രു​വ​ന​ന്ത​പു​ര​ത്ത് എയര്‍ഇന്ത്യ വി​മാ​നം അ​ടി​യ​ന്തരമായി ലാന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി. ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്‌നിരക്ഷാ സേനയും സിഐഎസ്‌എഫും സജ്ജരായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്.

Read More

ബാങ്ക്​ ജീവനക്കാരന്‍ ലക്ഷങ്ങളുമായി മുങ്ങി

പ​ത്ത​നം​തി​ട്ട: ബാ​ങ്കി​ല്‍ തി​രി​മ​റി ന​ട​ത്തി ജീ​വ​ന​ക്കാ​ര​ന്‍ ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യെ​ന്ന്​ പ​രാ​തി. വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ സൂ​ച​ന. അ​ബാ​ന്‍ ജ​ങ്​​ഷ​നി​െ​ല കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് സം​ഭ​വം. പ്ര​തി​യാ​യ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ലം ആ​വ​ണീ​ശ്വ​രം സ്വ​ദേ​ശി വി​ജീ​ഷ് വ​ര്‍​ഗീ​സ് (36) ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍ വി​മു​ക്ത​ഭ​ട​നാ​ണ്. തു​മ്ബ​മ​ണ്‍ ബ്രാ​ഞ്ചി​ലെ ഒ​രു​ജീ​വ​ന​ക്കാ​ര​െന്‍റ ഭാ​ര്യ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ അ​ക്കൗ​ണ്ടി​ലെ 9.70 ല​ക്ഷം രൂ​പ പി​ന്‍​വ​ലി​ച്ച​താ​യി അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ്​ പു​റ​ത്താ​കു​ന്ന​ത്. തു​ക പി​ന്‍​വ​ലി​ച്ച്‌ ത​െന്‍റ അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്ത​താ​യി മ​ന​സ്സി​ലാ​ക്കി​യ തു​മ്ബ​മ​ണ്‍ സ്വ​ദേ​ശി മാ​നേ​ജ​റെ വി​ളി​ച്ച്‌ കാ​ര്യം […]

Read More

ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു

കൊച്ചി: ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി. സാധ്യമായ എല്ലാ അന്വേഷണവും […]

Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വിറ്റ്‌ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്‍പ്പന നടത്തി പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരം 26ാം ദിവസത്തിലേക്ക് കടന്നു. സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് പ്രതീകാത്മക മീന്‍വില്‍പ്പന നടത്തി പ്രതിഷേധിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലാണ് ഉദ്യോഗാര്‍ഥികള്‍ മീന്‍വില്‍പ്പന നടത്തുന്നത്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇവരെ സന്ദര്‍ശിച്ചു, ഉദ്യോഗാര്‍ഥികളുടെ മീന്‍ വാങ്ങിക്കൊണ്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. സര്‍ക്കാരില്‍ നിന്ന് ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാട് വരാത്ത സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് നീക്കം. ഉദ്യോഗാര്‍ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച ഉപവാസം അനുഷ്ഠിക്കുന്ന […]

Read More

കേരള തീരത്ത് മത്സ്യബന്ധനത്തിന് യു.എസ്‌ കമ്ബനി, ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി ചെന്നിത്തല

ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്ബനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം […]

Read More

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ല: തോമസ് ഐസക്ക്

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തോട് പ്രതികരിച്ച്‌ മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ല. സി പി ഒ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞതാണെന്നും റദ്ദായിട്ടുള്ള പട്ടികയില്‍ നിയമനം നടത്തുക അസാധ്യമാണെന്നും മന്ത്രി പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 5000 ത്തില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ സമരം […]

Read More

ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‍വരയില്‍ നടന്ന ഇന്ത്യ– ചൈന ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചെന്ന് സമ്മതിച്ച്‌ ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ നാല് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ഗല്‍വാന്‍ താഴ്‌‌വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. […]

Read More