വാഹനാപകട കേസില്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്
ന്യൂഡല്‍ഹി: വാഹനാപകട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. സുപ്രീംകോടതിയുടേതാണ് നിര്‍ണായക വിധി.1988ല്‍ റോഡപകടത്തില്‍ ഗുര്‍നാം സിങ് എന്നയാള്‍ മരിച്ച കേസിലാണ് കോടതി വിധി.2018ലാണ് മേയില്‍ കേസില്‍ നവ്ജ്യോദ് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. 2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. […]