Blog Post

Karanavars > News >

കെഎസ്‌ആര്‍ടിസി: സമരം ചെയ്തത് കൊണ്ടല്ല, പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്ന് ധനമന്ത്രി

തിരുവനന്തപുരം: സമരം ചെയ്തത് കൊണ്ടല്ല കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടാണ് ശമ്ബളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്ബളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്നും ധനമന്ത്രി ആവര്‍ത്തിച്ചു. തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ […]

Read More

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി.10 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. കേസില്‍ മൂന്നംഗ അന്വേഷണ കമ്മിഷന്റെ സീല്‍ ചെയ്ത കവര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ക്കായി വിഷയം തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി. റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി […]

Read More

തൃശൂര്‍ പൂരം വെടിക്കെട്ട് തുടങ്ങി; സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു. മഴ മാറിയതോടെ പൂരം വെടിക്കെട്ട് ഇന്നുതന്നെ നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മേയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു. വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. തേക്കിന്‍കാട് മൈതാനത്തിന്റെ രണ്ട് വശങ്ങളിലായിട്ടാണ് ഇരു ദേവസ്വങ്ങളുടെയും കരിമരുന്നും സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പുര. തല്‍ഫലമായി പൊലീസ് കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷയാണ് ഒരുക്കിയിരുന്നത്. വലിയ […]

Read More

പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. പി സി ജോര്‍ജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു. ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം.

Read More

തെളിവില്ല; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചുനല്‍കാമെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി :നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ക്രൈം ബ്രാഞ്ച്.ഐ പാട്, ഐ മാക്, ഫോണുകള്‍ എന്നിവയാണ് ക്രൈം ബ്രാഞ്ച് തിരിച്ചുനല്‍കുന്നത്. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉപകരണങ്ങള്‍ മടക്കി നല്‍കാമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചത്. അതേസമയം കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. 12 വാട്‌സാപ്പ് സംഭാഷണങ്ങളും ഫോണ്‍ […]

Read More

ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 10 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി.ജമ്മു–ശ്രീനഗര്‍ ദേശീയപാതയിലെ റംബാനിലാണ് അപകടമുണ്ടായത്. കരസേനയുടേയും പൊലിസിന്റെയും സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തുരങ്കത്തിനടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും റംബാന്‍ ഡപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. തുരങ്കത്തിന്റെ 40 മീറ്ററോളം ഉള്ളില്‍ ആയിരുന്നു അപകടം ഉണ്ടായത്.

Read More

നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും

മുപ്പത്തിനാല് വര്‍ഷം മുന്‍പുണ്ടായ അടിപിടി കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. പട്യാല കോടതിയിലാകും സിദ്ദു കീഴടങ്ങുക.റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സിദ്ദുവിനെ ഇന്നലെ സുപ്രീം കോടതി ഒരു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ഉടന്‍ കീഴടങ്ങണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More

പണിത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: പണിത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി സുധാകരന്‍.കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്നും, താന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ‘ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്. അങ്ങനെ വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല. തന്റെ പ്രസ്ഥാനത്തില്‍ പോലും അത് കുറഞ്ഞു വരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവര്‍ മഹാന്‍മാരാണ്‘, അദ്ദേഹം പറഞ്ഞു. അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ ജോയ് വര്‍ഗീസിന്റെ അനുസ്മരണ സമ്മേളനത്തില്‍ ജി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി.

Read More

പീ​ഡ​ന​ക്കേ​സ്; വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ര്‍​ട്ട് റ​ദ്ദാ​ക്കി

ന്യൂഡല്‍ഹി: പീ​ഡ​ന​ക്കേ​സി​ല്‍ വി​ദേ​ശ​ത്ത് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് റ​ദ്ദാ​ക്കി.കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ വ​കു​പ്പാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ക്കാ​ര്യം ഇ​ന്‍റ​ര്‍​പോ​ള്‍ വ​ഴി യു​എ​ഇ​യെ അ​റി​യി​ക്കും. യു​എ​ഇ​യ്ക്ക് പു​റ​ത്ത് വി​ജ​യ് ബാ​ബു പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്കും ഈ ​വി​വ​രം കൈ​മാ​റും. അ​തേ​സ​മ​യം, വി​ജ​യ് ബാ​ബു യു​എ​ഇ​യി​ല്‍ ത​ന്നെ​യു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. ഇ​യാ​ള്‍ ദു​ബാ​യി​ല്‍ നി​ന്നും വേ​റെ ഏ​തെ​ങ്കി​ലും വി​ദേ​ശ​രാ​ജ്യ​ത്തേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Read More

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിലെ മേല്‍നോട്ടം ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല എഡിജിപി എസ്.ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പുതിയ ക്രൈംബ്രാഞ്ച് മേധാവിയായ ഷേഖ് ദര്‍വേസ് സാഹേബിനാണ് ചുമതലയെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ഹര്‍ജിക്കാരായ ബൈജു കൊട്ടാരക്കരയുടെ വാദം. ഈ ഹര്‍ജിയിലാണ് കേസിന്റെ ചുമതല ആര്‍ക്കാണെന്ന മറുപടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് […]

Read More