സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ അംഗീകരിക്കില്ല: യുക്രൈന്‍
കിയെവ്: പ്രദേശം വിട്ട് നല്‍കിയുള്ള സമാധാന കരാര്‍ അംഗികരിക്കാന്‍ സാധിക്കില്ലെന്ന് യുക്രൈന്‍. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുക്രൈന്‍ പുതിയ നിലപാട് വ്യക്തമാക്കിയത്.ഇളവുകള്‍ ഇതിലും വലിയതും രക്തരൂക്ഷിതമായതുമായ റഷ്യന്‍ ആക്രമണത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. കിഴക്ക് സെവെറോഡോനെറ്റ്‌സ്കിനെ പ്രതിരോധിക്കുന്ന യുക്രൈന്‍ സൈന്യത്തെ വളയാനുള്ള റഷ്യയുടെ ശ്രമം തുടരുന്നതിനിടെയാണ് പോഡോലിയാക് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം യുക്രൈനിയന്‍ പ്രതിരോധം തകര്‍ത്ത് രാജ്യത്തിന്റെ കിഴക്കന്‍ […]