Blog Post

Karanavars > News >

ലക്കി സിംഗായി മോഹൻലാൽ; ‘മോൺസ്റ്റർ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മോഹൻലാലിന്റെ പുതിയ ചിത്രം ‘മോൺസ്റ്ററിന്റെ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഗംഭീര മേക്കോവറിലാണ് പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെടുന്നത്. സിഖ് മത വിശ്വാസിയെപ്പോലെ ദസ്തർ ധരിച്ച താരത്തിന്റെ ചിത്രം മിനിട്ടുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. അദ്ദേഹത്തിന്റെ കൈയിൽ ഒരു തോക്കും കാണാം. സിനിമയുടെ ചിത്രീകരണം […]

Read More

മഴക്കെടുതി: തമിഴ്നാട്ടിൽ 16 ജില്ലകളിൽ റെഡ് അലർട്ട്, അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ചെന്നൈ: കോരിച്ചൊരിയുന്ന പേമാരിയിൽ മുങ്ങി തമിഴ്നാട്. മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയെത്തുടർന്ന് ചെന്നൈ,​ കാഞ്ചീപുരം,​ വെല്ലൂർ,​ റാണിപെറ്റ്,​ തിരുവണ്ണാമലൈ,​ തിരുപ്പത്തൂർ,​ കുടലൂർ,​ വില്ലുപുരം,​ ചെങ്കൽപേട്ട് കള്ളക്കുറിച്ചി,​ മയിലാടുതുറൈ,​ നാഗപട്ടണം,​ തനിയാവൂർ,​ തിരുവാവൂർ,​ പുതുക്കോട്ടൈ,​ ശിവഗംഗൈ,​ രാമനാതപുരം,​ സേലം,​ തിരുച്ചിരപ്പള്ളി,​ അരിയാളൂർ,​ പേരാമ്പലൂർ,​ മധുരൈ,​ തിരുവള്ളൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതി രൂക്ഷമായ ഒമ്പത് […]

Read More

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന തീയതിയില്‍ മാറ്റാം : എട്ടാം ക്ലാസുകാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടാം തരത്തിലെ(eighth grade) വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍( class).തിങ്കഴാഴ്ച മുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍(Director of General Education) ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചു. നേരത്തെ നവംബര്‍ 15 ന് ക്ലാസുകള്‍ ആരംഭിക്കാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ നേര്‍ത്തെ ആരംഭിക്കുവാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 3,5,8 ക്ലാസുകളിലെ കുട്ടികളെ കേന്ദ്രികരിച്ചാണ് സര്‍വേ നടക്കുക. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും കൂടി പരിഗണിച്ചാണ് തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കാന്‍ആലോചിക്കുന്നത്. […]

Read More

ഫസലിനെ കൊന്നത് ആര്‍എസ്എസ് അല്ലെന്ന് സിബിഐ; കൊലയ്ക്ക് പിന്നില്‍ കൊടിസുനി

കൊച്ചി∙ തലശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. ഫസലിന്റെ കൊലപാതകത്തിനു പിന്നിൽ കൊടിസുനിയും സംഘവും തന്നെയെന്ന് സിബിഐ. ഗൂഢാലോചന കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റേതുമെന്നും വ്യക്തമാക്കുന്ന സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന വെളിപ്പെടുത്തൽ തള്ളിക്കൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താറിന്റെ ആവശ്യത്തെ തുടർന്നാണ് സിബിഐയോടു തുടരന്വേഷണത്തിനു ഹൈക്കോടതി നിർദേശിച്ചത്. […]

Read More

‘ഇന്ധനനികുതിയില്‍ ഇളവില്ല; യുഡിഎഫ് 13 തവണ വര്‍ധിപ്പിച്ചു, ഇടതുസര്‍ക്കാര്‍ കുറച്ചു’

തിരുവനന്തപുരം∙ ഇന്ധനനികുതിയിൽ ഇളവ് നൽകാനാകില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.  കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ബിജെപിയും കോൺഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണെന്നും യുഡിഎഫ് സർക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും ഒരു തവണ കുറയ്ക്കുകയാണു ചെയ്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിൽ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തിൽ […]

Read More

കോവിഡ് മരണം: ധനസഹായത്തിനായി അപേക്ഷിക്കാം; വെബ്സൈറ്റ് സജ്ജമായി

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായി. റവന്യു വകുപ്പ് മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. www. relief.kerala. gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ അപേക്ഷകര്‍ താഴെ പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. കോവിഡ് ബാധിച്ച്‌ മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ICMR നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്, Death Declaration Document). അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് […]

Read More

കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത മങ്ങുന്നു; അറസ്റ്റിലായ ആളുടെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്‌ഒത്തുതീര്‍പ്പാകാനുള്ള സാധ്യത നീളുന്നു. വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്‍റെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു ജോര്‍ജ് സമര്‍പ്പിച്ചു. ജാമ്യഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി പരിഗണിക്കും. ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതിയാണ് പരി​ഗണിക്കുന്നത് വൈറ്റിലയിലെ കോണ്‍​ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ രണ്ട് […]

Read More

28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണം; സ്വപ്ന ഇന്ന് മോചിതയായേക്കും

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഇതില്‍ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂര്‍ത്തിയാക്കി. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ ഇനി കെട്ടിവയ്ക്കണം. അതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ ഇന്നിറങ്ങാനാവൂ.

Read More

രാജ്യത്ത് 12,729 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.23%

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,729 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 221 മരണങ്ങളും സ്ഥിരീകരിച്ചു. 12,165 പേർ രോഗമുക്തരായി. 1,48,922 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 98.23 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.90 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനവുമാണ്. ഇതുവരെ 107.70 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തു.

Read More

ആന്റണി പെരുമ്ബാവൂര്‍ പിന്‍മാറി; മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി വിളിച്ച യോഗം മാറ്റി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാട്ടി മരക്കാര്‍ സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ രംഗത്തെത്തി. എന്നാല്‍ സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയതെന്നാണ് വിശദീകരണം. എല്ലാവര്‍ക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയില്‍ ചര്‍ച്ച നടത്തുമെന്നുമാണ് അറിയിപ്പ്. കൊല്ലത്തായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ‘ത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീയേറ്ററുകാരേയും നിര്‍മ്മാതാക്കളെയും ഒരുപോലെ സംരക്ഷിക്കുമെന്ന് […]

Read More