Blog Post

Karanavars > News >

ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ മധ്യ ആൻഡമാൻ കടലിൽ നിലവിലുള്ള ന്യൂനമർദം പടിഞ്ഞാറ്–വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദമാകാന്‍ സാധ്യത. തുടർന്ന് പടിഞ്ഞാറ്, വടക്കു–പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബുധനാഴ്ചയോടെ മധ്യ കിഴക്കൻ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു വ്യാഴാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിച്ചേക്കും. തെക്ക് […]

Read More

ഭൂമി ഇടപാട് ആരോപണം; നമ്ബി നാരായണനെതിരായ ഹര്‍ജി തള്ളി

കൊച്ചി: നമ്ബി നാരായണനെതിരായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എസ് വിജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സി ബി ഐ മുന്‍ ജോയിന്റ് ഡയറക്‌ടര്‍ രാജേന്ദ്ര നാഥ് കൗല്‍, ഡി വൈ എസ്‌ പി ഹരിവത്സന്‍ എന്നിവര്‍ക്ക് നമ്ബി നാരായാണന്‍ തമിഴ്‌നാട്ടില്‍ ഭൂമി നല്‍കിയെന്നാണ് എസ് വിജയന്റെ ആരോപണം. അതേസമയം, ഭൂമി വാങ്ങി നല്‍കിയെന്ന് തെളിയിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വിജയന് സാധിച്ചില്ല. രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. നേരത്തെ വിചാരണ കോടതി […]

Read More

കരുവന്നൂര്‍ തട്ടിപ്പ്; ഒളിവിലായ പ്രതിയുടെ മകളുടെ വിവാഹത്തില്‍ ​പങ്കെടുത്ത് മന്ത്രി ആര്‍. ബിന്ദു

തൃശ്ശൂര്‍:  ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രിയുമെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പ്രതിയുടെ മകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളായ അമ്പിളി മഹേഷ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി […]

Read More

പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്ബോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. സഞ്ജിതിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടികൊലപ്പെടുത്തിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടിയായി; ഏത് നിമിഷവും തുറക്കാമെന്ന് തമിഴ്നാട്

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.35 അടി ആയി ഉയർന്നിട്ടുണ്ട്. 141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ഈ അളവിൽ ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ തമിഴ്നാട് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് സാധ്യത. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കാം എന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മഴ […]

Read More

വർഷത്തിൽ 6000 ഇലക്‌ട്രിക് ഓട്ടോകൾ ഇറക്കേണ്ടയിടത്ത് 100 എണ്ണം പോലും ഇറക്കിയില്ല; കെഎഎൽ എം ഡി ഷാജഹാനെ പുറത്താക്കി സർക്കാർ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമി‌റ്റഡിന്റെ എം.ഡി സ്ഥാനത്ത് നിന്നും എ.ഷാജഹാനെ പുറത്താക്കി. അഴിമതി,കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ കെഎഎല്ലിൽ നിർബാധം നടക്കുന്നതായി തെളിവുകൾ പുറത്തുവന്നതോടെയാണ് ഷാജഹാനെ പുറത്താക്കാൻ സർക്കാർ തീരുമാനിച്ചത്. പി.വി ശശീന്ദ്രനാണ് കെഎഎല്ലിന്റെ പുതിയ എം.ഡി. പൊതുമേഖലാ സ്ഥാപനങ്ങളിൽ രാജ്യത്ത് ആദ്യമായി ഇലക്‌ട്രിക്ക് ഓട്ടോറിക്ഷ നിർമ്മിക്കാൻ അനുമതി ലഭിച്ച സ്ഥാപനം കെ.എ.എല്ലായിരുന്നു. വർഷത്തിൽ 6000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 100 എണ്ണം പോലും മാനേജ്‌മെന്റിന് ഷാജഹാന്റെ കാലത്ത് പുറത്തിറക്കാനായില്ല. നീം ജി എന്ന് പേരുള‌ള […]

Read More

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്: ടോണി ചമ്മിണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ ദേശീയപാത ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച്‌ ജാമ്യം അനുവദിക്കണമെന്ന് പ്രതികള്‍ വാദിച്ചു. . എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്.

Read More

മുല്ലപ്പെരിയാറിലെ മരംമുറി; മന്ത്രിമാർക്ക് ഭിന്നസ്വരം, വിവാദം കത്തുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം–ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ തള്ളി സംയുക്ത പരിശോധനയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതോടെയാണ് സർക്കാരിൽ തന്നെ രണ്ടഭിപ്രായം വന്നത്. ജലവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് പോയിട്ടില്ല, വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് പോയത്. ഒരു ഘട്ടത്തിലും ജലവകുപ്പ് ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നും നവംബർ ഒന്നിന് യോഗം നടന്നിട്ടില്ലെന്നും യോഗത്തിന് രേഖകളോ മിനിട്‌സോ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗികമായോ […]

Read More

‘ഷൂട്ടിംഗ് തടഞ്ഞാൽ കൈയും കെട്ടി നോക്കിനിൽക്കില്ല, ശക്തമായി നേരിടും ‘ കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുള‌ള യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിക്കാനും ഇഷ്‌ടമുള‌ള തൊഴിൽ ചെയ്യാനും കൂട്ടംകൂടാനുമെല്ലാം സ്വാതന്ത്ര്യമുള‌ള നാടാണിത്. നിർഭയമായി തൊഴിൽ ചെയ്‌ത് ജീവിക്കുന്നതിനെ സംഘടിതമായ ആൾക്കൂട്ടം തടയുന്നതിലേക്ക് തിരിഞ്ഞാൽ സർക്കാരിന് കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. എം. മുകേഷിന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മൗലികമായ സ്വാതന്ത്ര്യങ്ങൾ ഭരണഘടന അനുവദിച്ച നാടാണിത്. ആ അവകാശങ്ങളിൽ കടന്നുകയ‌റ്റമുണ്ടായാൽ രാജ്യത്തെ ഭരണഘടനയ്‌ക്ക് നേരെയുള‌ള […]

Read More

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; ഇന്നും നാളെയും കനത്ത മഴ, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് 40 മുതൽ 50 കി. മീ വരെ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ […]

Read More