Blog Post

Karanavars > News >

ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി, സുരക്ഷ ശക്തിപ്പെടുത്തി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാത്രിയാണ് ഇ–മെയിലിൽ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 2019-ല്‍ […]

Read More

മോഫിയയുടെ ആത്മഹത്യ; ഭർത്താവും കുടുംബവും പിടിയിൽ

കൊച്ചി: ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. പ്രതികൾ കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സുഹൈലും കുടുംബവും പൊലീസിന്റെ പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. വൈകിട്ട് കോടതിയിൽ ഹാജരാക്കും. അതേസമയം മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന സി ഐ സുധീറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും. ഗാർഹിക പീഡനത്തിനെതിരെ […]

Read More

അലൈൻമെന്റിൽ പാകപ്പിഴ: സിൽവർ ലൈൻ പദ്ധതി സംസ്ഥാന താത്പര്യത്തിനു വിരുദ്ധം – ഇ. ശ്രീധരൻ

കൊച്ചി: കാസർകോട് – തിരുവനന്തപുരം അതിവേഗ കെ – റെയിൽ പദ്ധതി കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധവും താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതും ആണെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടറും മുഖ്യ ഉപദേഷ്ടാവുമായിരുന്ന ഇ. ശ്രീധരൻ. പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപ ചെലവാകുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. 75,000 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാക്കാനാവില്ല. ഡൽഹി റാപ്പിഡ് ട്രാൻസിറ്റ് പദ്ധതിയുടെ ചെലവ് അടിസ്ഥാനമാക്കിയാൽ 1.10 ലക്ഷം കോടി രൂപ വേണ്ടിവരും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് […]

Read More

ആന്ധ്രപ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം, സ്ഥിരം തലസ്ഥാനമാകുന്നത് അമരാവതി

അമരാവതി: ആന്ധ്രപ്രദേശിന് ഇനി ഒറ്റ തലസ്ഥാനം മാത്രം. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കിയോടെയാണ് അമരാവതി ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമാകുന്നത്. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭ റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വൈ എസ് ആർ സി സര്‍ക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ബില്ലില്‍ ചില സാങ്കേതിക തടസമുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്മോഹന്‍ റെഡ്ഡി വിശദമാക്കിയിരുന്നു. ബിജെപി അടക്കം പ്രതിപക്ഷം മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ ശക്തമായി എതിർത്ത് […]

Read More

സിനിമകളിലും നാടകങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്

കാബൂള്‍: സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകളോട് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം ധരിച്ച നിലയില്‍ മാത്രമെ പുരുഷന്മാരെ ടെലിവിഷന്‍ ചാനലുകളില്‍ കാണിക്കാവൂ. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ലെന്നും താലിബാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് […]

Read More

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം അനുവദിക്കാതെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൃഷിയ്‌ക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള‌ളി കേന്ദ്ര സർക്കാർ‌. നിയന്ത്രണമില്ലാതെ പൊതുജനങ്ങൾക്ക് കാട്ടുപന്നി വേട്ട അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംമന്ത്രി സംസ്ഥാനത്തെ അറിയിച്ചു. വേട്ട അനുവദിച്ചാൽ ഗുരുതരമായ പ്രശ്നമുണ്ടാകും. കേരളത്തിന് മറ്റ് സഹായങ്ങൾ നൽകാനാകുമോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ടത്. സാധാരണക്കാരായ കർഷകർക്ക് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ അനുമതി നൽകുക […]

Read More

ആന്ധ്രയിലെ ഡാമിൽ വിള്ളല്‍; മാറ്റിപാർപ്പിച്ചത് 20 ഗ്രാമങ്ങളിലെ ജനങ്ങളെ

തിരുപ്പതി: ആന്ധ്രപ്രദേശിലെ പ്രസിദ്ധമായതും 500 വർഷത്തിലേറെ പഴക്കമുള്ളതുമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ഇത് ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണ്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബണ്ടില്‍ ചോര്‍ച്ച തുടങ്ങിയത്. ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച കണ്ടെത്തിയത്. ബണ്ടില്‍ നിലവില്‍ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള […]

Read More

ഡി എൻ എ പരിശോധന അട്ടിമറിച്ചേക്കും, കുഞ്ഞിന്റെ സാമ്പിളിനൊപ്പം തങ്ങളുടെ സാമ്പിളുമെടുക്കണം; ആവശ്യമുയർത്തി അനുപമ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡി എൻ എ പരിശോധനയിൽ അട്ടിമറിയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് അനുപമ. ഡി എൻ എ പരിശോധന എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെയും അതുമായി ബന്ധപ്പെട്ട ഒരറിയിപ്പും തങ്ങൾക്ക് കിട്ടിയില്ലെന്നും അനുപമ പറയുന്നു. കുഞ്ഞിന്റെ ഡി എൻ എ സാമ്പിളിൽ അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ട്, ഇതിന് മുമ്പും അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ സാമ്പിൾ എടുക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സാമ്പിളും എടുക്കണമെന്ന ആവശ്യവും അവർ ഉയർത്തി. […]

Read More

എസ്.ഐയെ കൊലപ്പെടുത്തിയ കേസ്: പത്തും ഏഴും വയസുള്ള കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: പുതുക്കോട്ടയിൽ ആടുമോഷ്ടാക്കളെ പിന്തുടർന്ന സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ അറസ്റ്റിൽ. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. അൽപ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക […]

Read More

സമരം പിൻവലിക്കില്ല; കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുംവരെ തുടരും- രാകേഷ് ടിക്കായത്ത്

ഗാസിയാബാദ്: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റ് റദ്ദാക്കുന്നതുവരെ കര്‍ഷക സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരം അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണം–ടിക്കായത്ത് പറഞ്ഞു. ഗുരുനാനക് ജയന്തിയോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ബില്ലിന്റെ […]

Read More