Blog Post

Karanavars > News >

ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത; രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പൊലീസ്

നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന വാദവുമായി രംഗതെത്തിയിരിക്കുകയാണ് മുബൈ പൊലീസ്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന. കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഓഗസ്റ്റ് […]

Read More

ഐ എസ് ആര്‍ ഒ ചാരക്കേസ്; നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി : ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. മുന്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്. വിജയന്‍, തമ്ബി എസ്. ദുര്‍ഗാ ദത്ത്, ആര്‍.ബി. ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി നാല് പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനാല്‍ കേസിലെ ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാറിന്റെ അറസ്റ്റ് […]

Read More

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാര്‍ക്ക് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യം അനുവദിച്ചതിനെതിരെ പൊലിസ് അപ്പീല്‍ ഹര്‍ജി നല്‍കും; വ്ളോഗര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കുറ്റപത്രം

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കെതിരായ കേസില്‍ എംവിഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1988 ലെ എംവിഡി നിയമനും കേരള മോട്ടര്‍ നികുതി നിയമം ലംഘിച്ചെന്നും കൂടാതെ 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതേസമയം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ച ദിവസം ഓഫിലേക്ക് വിളിച്ച്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി […]

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 585 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേര്‍ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,13,02,345 പേര്‍ ഇത് വരെ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇത് […]

Read More

‘ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ഭയം’; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രണ്ടാം ദിവസവും ബഹിഷ്കരണം

തിരുവനന്തപുരം: വിവാദമായ ഡോളര്‍ കടത്ത് കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. ഡോളര്‍ കടത്ത് കേസിലെ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയില്‍ മുഖ്യമന്ത്രി മറുപടി പറയണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡോളര്‍ കടത്ത് കേസ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം മന്ദിരത്തിന് പുറത്ത് കുത്തിയിരുന്നും കവാടത്തിന് പുറത്ത് അഴിമതി […]

Read More

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇനി ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.; അറിയാം

കോശവളര്‍ച്ച മൂലം ബാധിക്കുന്ന അര്‍ബുദങ്ങളെ തടയാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വളരെ സഹായകരമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. എന്നാല്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലതായിരിക്കും. കാബേജ്, കോളിഫ്ലവര്‍ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകള്‍ ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ് […]

Read More

”എന്നെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കൂ, മോഡിഫിക്കേഷന് അനുമതി ഞാന്‍ തരാം”; മല്ലുട്രാവലറുടെ പഴയ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ വണ്ടി ഏതു തരത്തിലും മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കാമെന്ന് മല്ലു ട്രാവലര്‍ എന്ന പേരില്‍ പ്രശസ്തനായ വീഡിയോ വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍. മാസങ്ങള്‍ക്ക് മുമ്ബ് ഫേസ്ബുക്ക് ലൈവിലായി നടത്തിയ വീഡിയോ ആണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നിരവധി രാജ്യങ്ങളിലായി യാത്ര നടത്തിയ തന്‍റെ ആമിന എന്ന ബൈക്ക് വീട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോയിലാണ് ഷാക്കിര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. പൈസയും ടാക്സും കൊടുത്തു വാങ്ങിയ തന്‍റെ വണ്ടി […]

Read More

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ഒമ്ബതു മാസമായി ഒളിവിലായിരുന്ന രണ്ടാം പ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി

കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടറുമായ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങി. കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. ഒമ്ബത് മാസമായി ഒളിവിലായിരുന്ന ഇയാള്‍ക്കു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാമിനെ ഇതു വരെയായും പിടികൂടാന്‍ സാധിച്ചിട്ടില്ല. മുന്‍ മഞ്ചേശ്വരം എം എല്‍ എയും മുസ്ലീം ലീഗ് നേതാവും കേസിലെ മറ്റൊരു പ്രതിയുമായ എം സി […]

Read More

പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് ഇനി മുതല്‍ പിഴ : ജനങ്ങളുടെ ആവശ്യം നടപ്പിലാക്കി ആര്‍ ബി ഐ, നിയമം ഒക്ടോബര്‍ ഒന്ന് മുതല്‍

ന്യൂഡല്‍ഹി: പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് പിഴ ചുമത്താനൊരുങ്ങി ആര്‍ ബി ഐ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം. രാജ്യത്താകമാനം വിവിധ ബാങ്കുകളുടെ 2,13,766 എ.ടി.എമ്മുകളാണ് ഉള്ളത്. ഇവയില്‍ പണം ലഭ്യമാകാത്ത എ ടി എമ്മുകള്‍ക്കാണ് പിഴ ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അത്യാവശ്യമായ കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ഓടിയെത്തുമ്ബോള്‍ എ ടി എമ്മുകളില്‍ പണമില്ലാതാകുന്നത് സാധാരണയാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കാവശ്യത്തിനുള്ള പണം എ.ടി.എമ്മുകളില്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പിഴ ഈടക്കുന്നതെന്ന് ആര്‍.ബി.ഐ […]

Read More

കേരള ബാങ്ക് എ ടി എമ്മില്‍ വന്‍ തട്ടിപ്പ്, രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായി, പണം പിന്‍വലിക്കല്‍ മരവിപ്പിച്ചു

തിരുവനന്തപുരം: കേരള ബാങ്കിന്റെ വിവിധ എ ടി എമ്മുകളില്‍ നിന്നും രണ്ടേ മുക്കാല്‍ ലക്ഷം രൂപ നഷ്ടമായി. മറ്റ് ബാങ്കുകളുടെ വ്യാജ എ ടി എം കാര്‍ഡുപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് ബാങ്കുകളുടെ എ ടി എം കാര്‍ഡുപയോഗിച്ച്‌ കേരള ബാങ്കിന്റെ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിവിധയിടങ്ങളില്‍ നിന്നുമായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം ജില്ലകളിലെ എ ടി എമ്മുകളില്‍ നിന്നുമാണ് പണം തട്ടിയിട്ടുള്ളതെന്ന് […]

Read More