Blog Post

Karanavars > News >

രാജ്യത്ത് 45,352 പുതിയ രോഗികള്‍, 32,097 രോഗികളും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,902,345 ആയി. രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 32,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ രോഗവ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 34,791 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,20,63,616 പേര്‍ ഇതുവരെ […]

Read More

കേരളത്തിന്റെ വീഴ്ച അയല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്നു; തന്ത്രപരമായ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളം സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുമ്ബോഴും സംസ്ഥാനം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കേരളത്തില്‍ കൊവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. […]

Read More

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അശ്വതി ശ്രീകാന്ത്‌ മികച്ച നടി, നടന്‍ ശിവജി ഗുരുവായൂര്‍

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അശ്വതി ശ്രീകാന്തിനേയും നടനായി ശിവജി ഗുരുവായൂരിനേയും തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക് അവാര്‍ഡ്. ഫ്ളവേഴ്സിലെ ‘കഥയറിയാതെ’ എന്ന പരമ്ബരയാണ് ശിവജിക്ക് അവാര്‍ഡ് നേടികൊടുത്തത്. മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യന്‍ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്. മഴവില്‍ മനോരമയിലെ ‘മറിമായ’മാണ് മികച്ച ഹാസ്യ പരിപാടി. ദൂരദര്‍ശനിലെ സൗമ്യം, […]

Read More

മരംമുറി കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പട്ടയഭൂമിയില്‍ നിന്ന് മരം മുറിച്ച്‌ കടത്തിയ കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുട്ടില്‍ മരംമുറി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. മുട്ടില്‍ മരംമുറി അന്വേഷണത്തിലെ കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. പട്ടയഭൂമിയിലെ മരംമുറി കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകളം നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസുകളില്‍ സമഗ്ര അന്വേഷണം നടക്കുന്നതിനാല്‍ സാവകാശം വേണ്ടിവരുമെന്നും അന്വേഷണം സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. […]

Read More

സ്പ്രിങ്ക്‌ളര്‍ കരാറില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ്: കരാര്‍ സര്‍ക്കാര്‍ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമല്ല, അഴിമതി നടത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നു

തിരുവനന്തപുരം : സ്പ്രിങ്ക്‌ളര്‍ കരാറില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായല്ല കരാറെന്ന് രണ്ടാം വിദഗ്ധ സമിതി റിപ്പോര്‍ട്ട് . കേസില്‍ മുന്‍ ഐടി സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിട്ട വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അപ്പ്ലോഡ് ചെയ്യുന്നതിനു മുന്‍പ് ഡാറ്റ സുരക്ഷ ഉറപ്പു വരുത്തിയിട്ടില്ലെന്നും കെ. ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്പ്രിങ്ക്‌ളറുമായി കരാറില്‍ ഏര്‍പ്പെട്ടത് മുഖ്യമന്ത്രി അറിയാതെയാണ്. ഒരു മാസത്തോളം മാത്രമാണ് […]

Read More

ശ്രീലങ്കന്‍ സംഘത്തിനായി ജാഗ്രതയോടെ കോസ്​റ്റല്‍ പൊലീസ്

മ​ട്ടാ​ഞ്ചേ​രി: ക​ട​ല്‍​വ​ഴി പാ​കി​സ്​​താ​നി​ലേ​ക്ക് ക​ട​ക്കാ​ന്‍ പ​തി​മൂ​ന്നം​ഗ ശ്രീ​ല​ങ്ക​ന്‍ സം​ഘം കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ഇ​ന്‍​റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി അ​ഴി​മു​ഖ​ത്ത് ഫോ​ര്‍​ട്ട്കൊ​ച്ചി കോ​സ്​​റ്റ​ല്‍ പൊ​ലീ​സി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​യി​ല്‍ ഫോ​ര്‍​ട്ട്കൊ​ച്ചി കോ​സ്​​റ്റ​ല്‍ പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​ര്‍​ജ് ലാ​ലി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ രേ​ഖ​ക​ളും പെ​ര്‍​മി​റ്റു​മി​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് പി​ടി​കൂ​ടി. സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കൊ​ച്ചി​യി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് ഫോ​ര്‍​ട്ട്കൊ​ച്ചി കോ​സ​്​​റ്റ​ല്‍ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​സു​നു​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്രോ​ളി​ങ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ‘ലേ​ഡി ഓ​ഫ് മേ​ഴ്സി‘ എ​ന്ന […]

Read More

കോവിഡ് പിഴത്തുക: പൊതുജനങ്ങളില്‍ നിന്ന് ഈടാക്കിയത് 100 കോടി; വ്യാപാരികളില്‍ നിന്ന് രണ്ട് കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് ഈടാക്കിയത് നൂറു കോടിയോളം രൂപ. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും എത്ര തുക ഈടാക്കിയെന്ന് നിയമസഭയില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ ചോദ്യം ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് പിഴത്തുകയെ കുറിച്ച്‌ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 25 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെ ഈടാക്കിയ പിഴയുടെ കണക്കാണ് നിയമസഭ രേഖയിലുള്ളത്. ആകെ നൂറ് […]

Read More

സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നവംബര്‍ ഒന്ന് മുതല്‍, കൂടുതല്‍ പ്രയോജനങ്ങളുള്ള ഈ കാര്‍ഡിന് അപേക്ഷിക്കേണ്ടതിങ്ങനെ

തിരുവനന്തപുരം: സ്മാര്‍ട്ട് കാര്‍ഡ് വലിപ്പത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡ് മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. ആവശ്യമുള്ളവര്‍ക്ക് 25 രൂപയ്ക്ക് നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കും. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ അപേക്ഷിക്കാം. മുന്‍ഗണനാ വിഭാഗത്തിന് സൗജന്യമായി കൊടുക്കുന്നത് ആലോചിക്കും. ക്യൂ ആര്‍ കോഡ്, ബാര്‍കോ‌ഡ് എന്നിവയുണ്ട്. ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസവരുമാനം, റേഷന്‍ കട നമ്ബര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ തുടങ്ങിയ […]

Read More

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; അസമിലെ 21ഓളം ജില്ലകള്‍ വെള്ളത്തിനടിയില്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. അസമില്‍ 21 ഓളം ജില്ലകള്‍ വെള്ളത്തിലാണ്. ബ്രഹ്മപുത്ര നദികളിലെയും പോഷക നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘം അസമില്‍ വ്യന്യസിച്ചിട്ടുണ്ട്. ദില്ലിയിലും മഹാരാഷ്ട്രയിലും കനത്ത ജാഗ്രത നിര്‍ദ്ദേശം. ഹിമാലയന്‍ മേഖലയിലും വടക്ക് കിഴക്കന്‍ മേഖലയിലും കൊങ്കണ്‍ മേഖലയിലും മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. ബീഹാറിലെ കനത്തമഴയെ തുടര്‍ന്ന് ഗംഗാനദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മേലെയായി. ദുരിത ബാധിത കുടുംബങ്ങള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ 6000 […]

Read More

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേര്‍ക്ക് രോഗം

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട്‌ ചെയ്തു ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 41,965 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 460 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 33,964 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി. 3,78,181 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2.61% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം, രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 65 കോടി 41 ലക്ഷം കവിഞ്ഞു. രാജ്യത്ത് […]

Read More