Blog Post

Karanavars > News >

മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മിച്ചു നല്‍കുന്നു

കൊല്ലം: മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മ്മിച്ചു നല്‍കുന്നു. കൊല്ലം ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മാണത്തിനുള്ള പണം സ്വരൂപിച്ചത്. കിളിമാനൂര്‍ പേടികുളത്ത് ഭാര്യക്ക് വിഹിതമായി ലഭിച്ച പത്ത് സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. ഈ സംസ്ഥാന സമ്മേളനത്തോടെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്നും ഒഴിയും. പാര്‍ട്ടി ഫ്ലാറ്റില്‍ താമസിക്കുന്ന പി.കെ ഗുരുദാസന് ഫ്ലാറ്റും ഒഴിയേണ്ടി വരും. ഈ പശ്ചാലത്തിലാണ് വീട് നിര്‍മിക്കുന്നത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നുമാണ് വീടുനിര്‍മാണത്തിനുള്ള പണം സ്വരൂപിച്ചത്. മാര്‍ച്ച്‌ അവസാനത്തോടെ […]

Read More

തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് അതേകാര്യം ചെയ്യുന്നു; ട്രേഡ് യൂണിയനെതിരെ തുറന്നടിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരേ സിപിഎം സമ്മേളനത്തില്‍ തുറന്നടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സമ്മേളനത്തില്‍ വികസനരേഖ അവതരിപ്പിക്കുമ്ബോഴായിരുന്നു വിമര്‍ശനം. ‘ചെയ്യുന്നത് തെറ്റാണെന്ന് അറിയാം. തെറ്റാണെന്ന് അറിഞ്ഞു തന്നെ നിരവധി കാലങ്ങളായി അതേകാര്യം തന്നെ ചെയ്യുന്നു‘. ഇനിയും തുടര്‍ന്നാല്‍ പലമേഖലകളെയും ഇതുബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വികസന രേഖയിലും ഇന്നും നാളെയും പൊതുചര്‍ച്ച നടക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഏഴര മണിക്കൂറും നവകേരള രേഖയില്‍ അഞ്ചര മണിക്കൂറുമാണ് ചര്‍ച്ച. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ […]

Read More

യു​ക്രൈന്‍ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു

യു​ക്രൈനില്‍​ നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു.വ്യോ​മ​സേ​ന​യു​ടെ സി17 ​ഗ്ലോ​ബ്മാ​സ്റ്റ​ര്‍ വി​മാ​ന​ങ്ങ​ളാ​ണ് ദൗ​ത്യ​ത്തി​നാ​യി റൊ​മാ​നി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. മ​രു​ന്നു​ക​ളും മ​റ്റു സ​ഹാ​യ​ങ്ങ​ളും സി17 ​വി​മാ​ന​ങ്ങ​ള്‍ എ​ത്തി​ക്കും. സ​ഹാ​യ​ങ്ങ​ളു​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന സി17 ​വി​മാ​ന​ങ്ങ​ള്‍ അ​വി​ടെ കുടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യി തി​രി​ച്ചു​വ​രാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ര​ക്ഷാ​ദൗ​ത്യം ഏ​കോ​പി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ റൊ​മാ​നി​യ​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.നി​ല​വി​ല്‍ സ്വ​കാ​ര്യ എ​യ​ര്‍​ലൈ​ന്‍ ക​ന്പ​നി​ക​ളാ​യ എ​യ​ര്‍ ഇ​ന്ത്യ, സ്പൈ​സ് ജെ​റ്റ്, ഇ​ന്‍​ഡി​ഗോ എ​ന്നി​വ യു​ക്രൈന്‍ അ​തി​ര്‍​ത്തി ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Read More

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി; പവന് 800 രൂപയുടെ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കൂടി. പവന് 800 രൂപയുടെ വര്‍ധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. ഗ്രാമിന് 100 രൂപ വര്‍ധിച്ച്‌ 4770 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. യുക്രൈനിലെ റഷ്യന്‍ ആക്രമണമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു.

Read More

മീഡിയവണ്ണിനുള്ള വിലക്കു തുടരും; ഹരജി ഹൈക്കോടതി തള്ളി; ഇനി പ്രതീക്ഷ സുപ്രിം കോടതിയില്‍

കൊച്ചി: മീഡിയ വണ്‍ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹരജി ഡിവിഷന്‍ ബെഞ്ചും തള്ളി. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവയ്ക്കുകയായിരുന്നു. മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതോടെ ചാനലിനുള്ള വിലക്കു തുടരും. ജനുവരി 31മുതലായിരുന്നു മീഡിയവണ്ണിനുള്ള പ്രവര്‍ത്തനാനുമതി വിലക്കിയത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവണ്‍ […]

Read More

ഓപ്പറേഷന്‍ ഗംഗ തുടരുന്നു ; 11ാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള പതിനൊന്നാമത്തെ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനമാണ് ഡല്‍ഹിയിലെത്തിയത്. 269 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് 6 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്. 1377 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം എന്ന് എംബസി അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ ഇന്നെത്തും. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള […]

Read More

ആര്യന്‍ ഖാനെതിരെ തെളിവില്ല; മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും എന്‍ സി ബി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം

മുംബയ്: ആഡംബരകപ്പലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ.എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍. മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകനെതിരെ തെളിവുകളില്ലെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബയ് മേധാവിയായ സമീര്‍ വാങ്കഡെയുടെ റെയ്‌ഡ് നടപടിക്രമം പാലിക്കാതെയായിരുന്നു എന്നുമാണ് കണ്ടെത്തല്‍. ഗൂ‌ഢാലോചന വാദം നിലനില്‍ക്കില്ല. റെയ്‌ഡ് നടത്തിയത് ചിത്രീകരിച്ചില്ല. ലഹരി മരുന്ന് പിടിച്ചെടുത്തില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകളില്‍ ലഹരി മാഫിയയുമായുള്ള ബന്ധം തെളിയിക്കായില്ല. രണ്ട് […]

Read More

സിപിഎം സമ്മേളനത്തിനെതിരെ ഹൈക്കോടതി; നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ വിമര്‍ശനം

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിര്‍മശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ആകാമെന്നാണോ?​ പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ പോലും പിഴ ഈടാക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്ബോള്‍ സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഇത്തരത്തില്‍ കൊടി തോരണങ്ങള്‍ കെട്ടുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. […]

Read More

വി​ദ്യാ​ര്‍​ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി; സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

തൃ​ശൂ​ര്‍: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. തൃ​ശൂ​രി​ലെ സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ ഡീ​ന്‍ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യു​ടേ​ത് ആ​ണ് ന​ട​പ​ടി. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ സ‌​ര്‍​വ​ക​ലാ​ശാ​ല ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ പ​ഠി​പ്പു​മു​ട​ക്കി​ക്കൊ​ണ്ടു​ള്ള സ​മ​രം തു​ട​രു​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല​പാ​ട്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ങ്കി​ലും അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് സു​നി​ല്‍ കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി […]

Read More

‘മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം’;’ഗുണ്ടകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഇല്ല’; – വി.ഡി.സതീശന്‍

തിരുവനന്തപുരം: കോവളം എം.എല്‍.എയുടെ കാര്‍ തകര്‍ത്ത വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ക്രമ സമാധാന നില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതായും അദ്ദേഹം ചൂണ്ടി കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്റെ വാക്കുകള്‍ ഇങ്ങനെ ; – ക്രമ സമാധാന നില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണ്. ഒരോ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നു. […]

Read More