Blog Post

Karanavars > News >

പിഴുതുമാറ്റിയ കല്ലുകള്‍ക്ക് പകരം പുതിയ കല്ലിടും;​ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ റെയില്‍ എം ഡി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയില്‍ എം ഡി അജിത് കുമാര്‍. പദ്ധതി കടന്നു പോകുന്ന വശങ്ങളില്‍ 10 മീറ്റര്‍ ബഫര്‍ സോണ്‍ ആണ്. അഞ്ചു മീറ്ററില്‍ നി‌ര്‍മ്മാണം നടത്താന്‍ അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററില്‍ അനുമതിയോടെ നിര്‍മ്മാണം നടത്താം. ബഫര്‍ സോണ്‍ തീരുമാനിച്ചത് നിലവിലെ നിയമം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല, സാമൂഹികാഘാത പഠനമാണ്. ആരെയൊക്കെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം […]

Read More

‘കല്ലുകള്‍ പിഴുതെറിയും’; വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ

തിരുവനന്തപുരം : വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ . ഇനി വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ കുറ്റികള്‍ സെക്രട്ടേറിയറ്റിന് അകത്ത് കൊണ്ടുപോയി നടും എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പൊലീസും സര്‍ക്കാരും എന്താണോ ചെയ്‌തത്‌ അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നത്. ആരുടേയും അനുമതിയില്ലാതെ നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്ബില്‍ ഏകപക്ഷീയമായി കുറ്റി വയ്ക്കാന്‍ ചെല്ലുമ്ബോള്‍ ആ ജനങ്ങള്‍ പ്രതിരോധിക്കുന്നു, അത് തന്നെയാണ് പൊലീസും സര്‍ക്കാരും ഇപ്പോള്‍ സെക്രട്ടേറിയറ്റിന് […]

Read More

പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് സി ഐ, എ വി സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ പ്രതിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റുമായ സൈജു ഇപ്പോള്‍ അവധിയിലാണ്. മുന്‍പ് ഭര്‍ത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്ടര്‍ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നല്‍കിയ പ്രശ്നം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ല്‍ ഒരു […]

Read More

ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ സി വേണുഗോപാലിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും പരസ്യ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം അച്ചടക്ക സമിതി പരിശോധിക്കുമെന്നും അതില്‍ നടപടിയെടുക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖ നേതാക്കള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത് ഈ സംഘമാണ്. ട്രോളുണ്ടാക്കാന്‍ ചെന്നിത്തല നിര്‍ദ്ദേശിച്ചുവെന്ന് വ്യാപിക്കുന്ന ഓഡിയോയെക്കുറിച്ച്‌ പലരും പറഞ്ഞു. എന്നാല്‍ താന്‍ അത് കണ്ടില്ലെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.

Read More

പരീക്ഷ എഴുതാന്‍ പോയ 15കാരിയെ വിവാഹം കഴിച്ചു; 21കാരന്‍ അറസ്റ്റില്‍

മുംബൈ: ക്ലാസ് പരീക്ഷ എഴുതാന്‍ പോയ 15കാരിയെ വിവാഹം ചെയ്ത 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയ്‌ക്കായി വീട്ടില്‍ നിന്ന് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് പോയതിന്റെ പിറ്റേ ദിവസമാണ് കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തുന്നത്. താനും യുവാവും വിവാഹിതരായെന്ന് പെണ്‍കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തെ മുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കി. ഇതിന് പിന്നാലെയാണ് പോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. […]

Read More

ഇന്ത്യയുടെ നയങ്ങള്‍ ജനക്ഷേമം ലക്ഷ്യംവച്ചുള്ളത്, മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വാനോളം പ്രശംസിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് ഖൈബര്‍ പക്തുംഖ്വയിലെ മാലാഖണ്ഡില്‍ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ”ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. കൂടാതെ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ക്വാഡില്‍ അംഗവുമാണ്. എങ്കിലും അവര്‍ പക്ഷംപിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധത്തെ വകവയ്ക്കാതെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. കാരണം ഇന്ത്യയുടെ നയങ്ങള്‍ ജനക്ഷേമം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്”-ഇമ്രാന്‍ പറഞ്ഞു. […]

Read More

കെ റെയില്‍ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി

കെ റെയില്‍ സര്‍വേക്കെതിരായ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം ഡി.ജി.പി കൈമാറി. കെ റെയില്‍ സര്‍വേയുടെ ഭാഗമായി കല്ലിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. സ്ത്രീകളടക്കം പ്രതിഷേധ രംഗത്തുണ്ട്. പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിര്‍ദേശം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പൊലീസിന്റെ അതിക്രമ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പൊലീസിന്റെ […]

Read More

രാജ്യസഭ‍ാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതെന്ന് ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം: സിപിഐ രാജ്യസഭ‍ാ സീറ്റ് വിലപേശി വാങ്ങിയതാണെന്ന ആരോപണവുമായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ രംഗത്തെത്തി. രാജ്യസഭാ സീറ്റിനായി എല്‍ജെഡി മുന്നണിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരോ സീറ്റുകള്‍ വീതം സിപിഎമ്മും സിപിഐയും വീതിച്ചെടുക്കുകയായിരുന്നു. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ലോകായുക്ത, സില്‍വര്‍ലൈന്‍ വിഷയത്തില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് കാണുന്നതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെടും: സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ എണ്ണക്കമ്ബനികള്‍

തിങ്കളാഴ്ച മുതല്‍ എണ്ണക്കമ്ബനികളായ ബി.പി.സി.എല്‍, എച്ച്‌.പി.സി.എല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. 13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന് ലോറി ഉടമകള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ലോറി ഉടമകള്‍ ആവശ്യപ്പെട്ടു. അറുന്നൂറിലധികം ലോറികളാണ് തിങ്കളാഴ്ച മുതല്‍ പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്‌ട് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. 13 ശതമാന സര്‍വ്വീസ് ടാക്‌സ് നല്‍കണമെന്ന നിര്‍ദ്ദേശത്തിലാണ് പ്രതിഷേധം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു. […]

Read More

ആരിഫ്ഖാന്‍ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവര്‍ണര്‍ -കെ. സുധാകരന്‍

കണ്ണൂര്‍: സര്‍ക്കാറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കണ്ണൂര്‍ വി.സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവര്‍ണര്‍ ആരിഫ് ഖാന്‍ നട്ടെല്ല് ഉണ്ടെങ്കില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നുവെന്ന്​ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. എന്നും ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവര്‍ണറെ കേരളം മുമ്ബ് കണ്ടിട്ടില്ല. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ പദവിയില്‍ ഇരിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്. പിണറായി വിജയന്‍ […]

Read More