Blog Post

Karanavars > News >

ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍. വഴി തടയല്‍ സമരം മൂലം വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ഇന്ധനവില വര്‍ദ്ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്യുന്നതെങ്കില്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുതെന്ന് ജോജു സമരക്കാരോട് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തല്ലി തകര്‍ത്തത്.

Read More

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമാണിന്നെന്നു മന്ത്രി പറഞ്ഞു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ള മാര്‍ഗരേഖ പൂര്‍ണ്ണമായി നടപ്പിലാക്കി. ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകും. ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. […]

Read More

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 മിസ് കേരള അന്‍സി കബീര്‍(25), 2019 മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍(26) എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് […]

Read More

ഇന്ധനവില ഇന്നും കൂട്ടി; കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ്

തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണിത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 112 രൂപ 25 പൈസയും, ഡീസലിന് 105 രൂപ 94 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 78 പൈസയും ഡീസലിന് 103 രൂപ 65 പൈസയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.

Read More

സതീശനെതിരായ അന്‍വറിന്റെ ആക്ഷേപം ചട്ടലംഘനം; സഭാ രേഖകളില്‍ നിന്ന് നീക്കി സ്‌പീക്കര്‍, പ്രതിപക്ഷ നേതാവിന്റെ മറുപടിയും നീക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ നിലമ്ബൂര്‍ എംഎല്‍‌എ പി.വി അന്‍വറിന്റെ ആക്ഷേപം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്‌തു. പറവൂര്‍ കേന്ദ്രീകരിച്ച്‌ നടന്ന മണിചെയ്‌ന്‍ തട്ടിപ്പില്‍ സതീശന് പങ്കുണ്ടെന്നായിരുന്നു അന്‍വറിന്റെ ആക്ഷേപം. സഭയ്‌ക്കുള‌ളിലും പുറത്തും അന്‍വര്‍ ഈ ആക്ഷേപം ഉന്നയിച്ചു. അന്‍വര്‍ സഭയിലെത്താത്ത സമയം അനുമതിയില്ലാതെയാണ് അവധിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്‌ത പ്രതിപക്ഷ നേതാവിന്റെ നടപടിയാണ് അന്‍വറിനെ പ്രകോപിപ്പിച്ചത്. ഫേസ്‌ബുക്കിലൂടെയും സഭയില്‍ തിരികെയെത്തിയും അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. തന്റെ സംരംഭങ്ങളെല്ലാം അവസാനിപ്പിച്ച്‌ രാഷ്‌ട്രീയത്തിന് മൂര്‍ച്ച കൂട്ടുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. […]

Read More

രജനികാന്തിനെ​ തലച്ചോറിലേക്കുള്ള രക്തപ്രവാഹം പുനസ്ഥാപിക്കുന്നതിനുള്ള ശസ്​ത്രക്രിയക്ക്​ വിധേയനാക്കി

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.​ വെള്ളിയാഴ്ച ‘കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്‍‘ എന്ന ശസ്​ത്രക്രിയക്കാണ്​ വി​േധയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം താരം ആശുപത്രി വിടും. തലക്കറക്കത്തെ തുടര്‍ന്ന് വ്യാഴാഴ്​ച വൈകീട്ടാണ്​ ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്​. ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി പരിശോധിച്ച്‌​ അടിയന്തിര ശസ്​ത്രക്രിയക്ക്​ വിധേയനാക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോട്ടിഡ് എന്‍ഡാര്‍ട്ടറെക്ടമി. […]

Read More

തിരുവനന്തപുരത്ത് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം നാടുവിട്ടു, നവവധു പോയത് ആഭരണങ്ങളും കൊണ്ട്

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഇരുപത്തിമൂന്നുകാരി കാമുകനൊപ്പം ഒളിച്ചോടി. പുല്ലുവിള സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനെ വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം പോയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ യുവതിയെയും കാമുകനെയും കണ്ടെത്തി. എന്നാല്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ യുവതി വിസമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് ഇരുപത്തിമൂന്നുകാരി അറിയിച്ചു. രണ്ടാഴ്ച മുന്‍പായിരുന്നു പ്രവാസിയായ യുവാവിനൊപ്പമുള്ള യുവതിയുടെ വിവാഹം. ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം നടന്നത്. എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായ […]

Read More

നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് ആക്രമണമെന്ന പരാതി വ്യാജമെന്ന് പൊലീസ്

കാക്കനാട്: നോണ്‍ ഹലാല്‍ ബോര്‍ഡ് ​െവച്ചതിന് വനിതസംരംഭകയായ തുഷാര നന്ദുവിനെ യുവാക്കള്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ്. മാധ്യമശ്രദ്ധ നേടാന്‍ തുഷാരതന്നെ കെട്ടിച്ചമച്ചതാണെന്ന്​ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇന്‍ഫോപാര്‍ക്കിനടുത്ത് നിലംപതിഞ്ഞിമുകളില്‍ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് നേരെ തുഷാരയും ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഈ കേസി​െന്‍റ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനാണ് കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുല്‍ […]

Read More

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. നടന്‍ റഹ്‌മാന്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ ഉള്‍പ്പടെ നിരവധിപ്പേര്‍ ആദാഹരഞ്ജലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിലുണ്ട്. ഇന്നലെ രാത്രി മുതല്‍ പുനീത് […]

Read More

ഒ.ടി.ടിയിലല്ല സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം:സജി ചെറിയാന്‍

ഒ.ടി.ടി റിലീസ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററില്‍ കാണിക്കേണ്ടതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ കൊടുത്താല്‍ ഈ വ്യവസായം തകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തിയറ്ററിലാണെന്നും തിയറ്റര്‍ ഇല്ലാത്ത സമയത്താണ് ഒ.ടി.ടി യെ ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തിയറ്റര്‍ തുറന്നപ്പോള്‍ തിയറ്ററില്‍ തന്നെ സിനിമ കാണിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മോഹന്‍ ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു അതേസമയം മരയ്ക്കാര്‍ സിനിമ റിലീസുമായി […]

Read More