ഗൾഫ് സംഘർഷം: ബഹ്‌റൈൻ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; ആശങ്കയിൽ പ്രവാസികൾ
ഗൾഫ് മേഖലയിലെ പുതിയ യുദ്ധസാഹചര്യങ്ങളും സംഘർഷാവസ്ഥയും വ്യോമപാത അടച്ചതു കാരണം ബഹ്റൈനിൽ നിന്നുള്ള കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തടസ്സപ്പെട്ടു. ബഹ്‌റൈൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും വ്യോമ നാവിഗേഷൻ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ആകാശപാത താൽക്കാലികമായി അടച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് അടക്കമുള്ള നിരവധി മടക്കയാത്ര സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട വിമാനങ്ങൾ സുരക്ഷ മുൻനിർത്തി റിയാദ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ […]