പറഞ്ഞ സ്ഥലത്ത് പെണ്‍കുട്ടി എത്തും, ഡേറ്റിങ് ആപ്പില്‍ അംഗത്വമെടുത്ത് 65 കാരന്; 73.5 ലക്ഷം തട്ടി; അറസ്റ്റ്
മുംബൈ; 65 വയസുകാരനെ പറ്റിച്ച് 73.5 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരു യുവതിയും ട്രാന്‍സ്ജെന്ററും ഉള്‍പ്പടെ മൂന്ന് പേര് പിടിയില്‍. ഡേറ്റിങ് ആപ്പില്‍ അംഗത്വം നല്‍കാം എന്നു പറഞ്ഞ് പറ്റിച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. മുംബൈയിലാണ് സംഭവമുണ്ടായത്. വ്യാജ കോള്‍സെന്റര്‍ നടത്തുകയായിരുന്ന സ്നേഹ എന്ന മഹി ദാസ് (25), പ്രബിര്‍ സഹ (35), അര്‍ണബ് റോയ് (26 എന്നിവരാണ് അറസ്റ്റിലായത്. ഖര്‍ഗാര്‍ സ്വദേശിയായ 65 കാരനെ 2018 ലാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. ലൊകാന്റോ ഡേറ്റിങ് സര്‍വീസസിലും സ്പീഡ് […]