രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കുത്തനെ കൂടുന്നു; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 1.31 ലക്ഷം പേര്‍ക്ക്, 780 മരണം
ന്യൂഡല്‍ഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് അതീവഗുരുതര സ്ഥിതിയെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കില്‍ ഇന്ന് ഇന്ത്യ പുതിയ റെക്കോര്‍ഡിട്ടു. 1,31,968 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. മരണനിരക്കും രാജ്യത്ത് കുതിക്കുകയാണ്. ഒരു ദിവസം മാത്രം 780 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.3 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആദ്യഘട്ട വ്യാപനത്തെ വച്ചു നോക്കുമ്ബോള്‍ അതിവേഗമുളള രോഗവ്യാപനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. […]