24 മണിക്കൂറിനുള്ളില്‍ 3.6 ലക്ഷം രോഗികള്‍, മൂവായിരം കടന്ന് മരണം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ ഞെരിഞ്ഞമര്‍ന്ന് ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മരണം മൂവായിരം കടന്നു; കൃത്യമായി പറഞ്ഞാല്‍ 3293 പേര്‍. ലോകത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1.79 കോടിയായി. ഓക്‌സിജന്റെ അഭാവവും ഇന്ത്യന്‍ ആരോഗ്യമേഖലയെ മറ്റൊരു ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ വര്‍ദ്ധനവ് മൂന്ന് ലക്ഷത്തിന് മുകളില്‍ രേഖപ്പെടുത്തുന്നത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും […]