വീണ്ടും ഇരുട്ടടി.പാചക വാതക വില കൂടി: സബ്‍സിഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസ കൂടി
കൊച്ചി: പാചക വാതക വില കൂടി . ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്‍സിഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപ കൂടിയതിനാണ് ഇനിമുതല്‍ 1213 രൂപക്ക് പകരം 1241 രൂപയായി ഉയര്‍ന്നു.