Blog Post

Karanavars > News >

പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനം താഴെ ഇറക്കി; എയര്‍ വിസ്താരയ്ക്ക് പത്തുലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വിമാന കമ്ബനിയായ എയര്‍ വിസ്താരയ്ക്ക് പിഴ.എയര്‍ വിസ്താരയ്ക്ക് പത്തുലക്ഷം രൂപയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴയായി ചുമത്തിയത്. മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ വിമാനം പറത്താന്‍ നിയോഗിച്ചതിനാണ് നടപടി. ഇന്‍ഡോര്‍ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ പൈലറ്റിന് സിമുലേറ്ററില്‍ നിന്ന് മതിയായ പരിശീലനം ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി. യാത്രക്കാരുടെ ജീവന്‍ വച്ച്‌ കളിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിസിഎ പിഴ […]

Read More

സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തത് 36 ലക്ഷം ആളുകള്‍

കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ ആളുകള്‍ സ്വീകരിക്കുന്നില്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാതിരിക്കുന്നത്.രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തതില്‍ അധികവും കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലയിലെ ആളുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്.ജാഗ്രത പാലിക്കേണ്ട സമയത്താണ് വലിയ […]

Read More

വടകരയില്‍ ഇന്ത്യന്‍ ഓയിലിന്റെ ഗ്യാസ് ടാങ്ക‌ര്‍ ലോറി മറി‌ഞ്ഞു

കോഴിക്കോട്: വടകര കെ ടി ബസാറില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ത്യന്‍ ഓയിലിന്റെ ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.വടകര കൈനാട്ടിക്കും നാദാപുരം റോഡിനും ഇടയിലാണ് ലോറി മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറായിരുന്നു അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. ടാങ്കറില്‍ നിന്ന് ചോ‌ര്‍ച്ചയില്ലാത്തിനാല്‍ വന്‍ അപകടം ഒഴിവായി. റോഡില്‍ തിരക്കില്ലാതിരുന്നതും അപകട സാദ്ധ്യത കുറച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്.

Read More

പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്.തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് നോട്ടീസ് നല്‍കുക. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാണിച്ച്‌ നോട്ടീസ് നല്‍കിയെങ്കിലും ജോര്‍ജ് ഹാജരായിരുന്നില്ല. പകരം, തൃക്കാക്കരയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എ എ രാധാകൃഷ്ണന് വേണ്ടി പ്രചാരണത്തിന് പോകുകയായിരുന്നു. അതേസമയം, പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്ന നിയമോപദേശമാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഈ നിയമോപദേശം. ഇതിനെ […]

Read More

കളം നിറഞ്ഞ് മെസി: ഇറ്റലിയെ തകര്‍ത്ത് ഫൈനലിസിമ കപ്പ് അര്‍ജന്റീനയ്ക്ക്

മാഞ്ചസ്റ്റര്‍: യൂറോ കപ്പ്– കോപ്പാ അമേരിക്ക ചാമ്ബ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമ കപ്പ് അര്‍ജന്റീനയ്ക്ക്.ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. ലൗട്ടരോ മാര്‍ട്ടിനസും ഡി മരിയയും പൗളോ ഡിബാലയുമാണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞു. കളിയിലെ താരവും മെസി തന്നെയാണ്. അപരാജിതരായി 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീന മുന്നേറുന്നത്. വെബ്ലിയില്‍ തുടക്കം മുതല്‍ അര്‍ജന്റീനയുടെ നിയന്ത്രണമായിരുന്നു. 28-ാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം മാര്‍ട്ടിനസ് പന്ത് വലയിലാക്കി ലീഡ് […]

Read More

നടിയെ ആക്രമിച്ച കേസ്​: കോടതിയില്‍ നടക്കുന്നത്​ നാടകം -ഭാഗ്യലക്ഷ്മി

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത്​ നാടകമാണെന്ന്​ ഡബ്ബിങ്​ ആര്‍ട്ടിസ്റ്റ്​ ഭാഗ്യലക്ഷ്മി.കോടതികള്‍ ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്​. വിധി തയാറാണ്​.പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ അറിയേണ്ടതുള്ളൂ. കോടതിയില്‍ ബാക്കി എല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാടകമാണ് –ഭാഗ്യലക്ഷ്മി പറഞ്ഞു.ഹരജികളുമായി ചെല്ലുമ്ബോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനിക്കപ്പെടുകയാണ്​. എന്താണ് പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട്​ ഒരു നീതി, സാധാരണക്കാരനോട് വേറൊരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Read More

ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരും-കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു.റായ്പുരില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചത്തീസ്ഗഢ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനേയും അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാ നിയന്ത്രണം നടത്തുന്ന ദമ്ബതിമാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയം കഴിഞ്ഞ വര്‍ഷമാണ് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Read More

കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹോണ്‍ മുഴക്കാന്‍ നിരോധനം;ഓവര്‍ ടേക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

എറണാകുളം:കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സ്ഥലത്ത് മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റണം.അനാവശ്യ സ്ഥലങ്ങളില്‍ നിര്‍ത്തുന്നത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കും.മോട്ടോര്‍ വാഹന വകുപ്പിന് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പെരുമ്ബാവൂരിലെ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍.

Read More

രാഹുല്‍ ​ഗാന്ധിക്കും സോണിയാ ​ഗാന്ധിക്കും ഇഡി നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു.ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു. സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ നിയമവിരുദ്ധമായി ഏറ്റെടുത്തുവെന്നതാണ് കേസ്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവൈര്യം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Read More

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്നും പി​ന്മാ​റി​ല്ല; അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം ത​ള്ളി കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം ത​ള്ളി.ആ​ദ്യം മു​ത​ല്‍ ഈ ​കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ല്‍ ത​നി​ക്ക് നി​യ​മ​പ​ര​മാ​യി ഈ ​കേ​സി​ല്‍ നി​ന്ന് പി​ന്മാ​റു​ക സാ​ധ്യ​മ​ല്ലെ​ന്ന് ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​മ​യം നീ​ട്ടി​ന​ല്‍​കി​യ​ത് ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റെ കോ​ട​തി​യാ​ണ്. അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന […]

Read More