Blog Post

Karanavars > News >

ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ, ദിലീപിന്റെ ഹര്‍ജിക്കെതിരെ നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: ഗൂഢാലോചനക്കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് തനിക്കെതിരെ സര്‍ക്കാര്‍ തുടരന്വേഷണം നടത്തിയതെന്നാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ കേസിലെ ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാവൂ എന്നാണ് നടിയുടെ അപേക്ഷ. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നാണ് നടിയുടെ നിലപാട്. ഇന്ന് ഉച്ചയ‌്ക്ക് ശഷം 1.45ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. പ്രോസിക്യൂഷന്റെ വാദവും ഇതോടൊപ്പം […]

Read More

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720 ആയി. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു.

Read More

ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം തിരികെയെത്താന്‍ നിര്‍ദേശം; റഷ്യ‍ന്‍ ആക്രമണം ഏത് നിമിഷവും നടക്കാമെന്ന് അമേരിക്ക

ന്യൂദല്‍ഹി: ഉക്രൈനില്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ വീണ്ടും നിര്‍ദ്ദേശം. കീവിലെ ഇന്ത്യന്‍ എംബസിയാണ് ഇന്നലെ വീണ്ടും ഈ നിര്‍ദ്ദേശം നല്‍കിയത്. ഉക്രൈനിലെ യുദ്ധസാഹചര്യം കൂടുതല്‍ വഷളായതിനാലാണിത്. ഉക്രൈനിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനാല്‍, അവിടെ തങ്ങേണ്ടത് അത്യാവശ്യമല്ലാത്തവരെല്ലാം താത്കാലികമായി മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലഭ്യമായ വാണിജ്യ വിമാനങ്ങളും ചാര്‍ട്ടര്‍ ഫ്ളൈറ്റുകളും യാത്രയ്ക്ക് പ്രയോജനപ്പെടുത്താം. ചാര്‍ട്ടര്‍ ഫ്ളൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കരാറുകാരുമായി ബന്ധപ്പെടണമെന്നും എംബസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. […]

Read More

ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു; പി​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സെ​ന്ന് ആ​രോ​പ​ണം

ത​ല​ശേ​രി: ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു. പു​ന്നോ​ല്‍ സ്വ​ദേ​ശി ഹ​രി​ദാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സ് എ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. ത​ല​ശേ​രി ന്യൂ ​മാ​ഹി​ക്ക് സ​മീ​പം ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഹ​രി​ദാ​സ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്ബോ​ളാ​യി​രു​ന്നു വെ​ട്ടേ റ്റ​ത്. വീ​ടി​ന് അ​ടു​ത്ത് വ​ച്ച്‌ ബ​ന്ധു​ക്ക​ളു​ടെ മു​ന്പി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​ര​ന്‍ സു​ര​നും വെ​ട്ടേ​റ്റു. സു​ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേശി​പ്പി​ച്ചു. ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി സ​ഹ​ക​ര​ണ […]

Read More

സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; ഇന്നുമുതല്‍ വൈകുന്നേരം വരെ ക്ലാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക്. ക്ലാസുകള്‍ വൈകുന്നരം വരെ ഉണ്ടായിരിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ 23 മാസങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് എത്തുന്നത്. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ സ്‌കൂളില്‍ എത്തുക. ഒന്ന്‌ മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളില്‍ […]

Read More

ദീപുവിന്റെ മരണത്തിന് പിന്നില്‍ എംഎല്‍എ പിവി ശ്രീനിജനെന്ന് ട്വന്റി 20

എറണാകുളം: എറണാകുളം കിഴക്കമ്ബലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നാലെ കുന്നത്ത്‌നാട് എംഎല്‍എ പിവി ശ്രീനിജന് എതിരെ വ്യാപക പ്രതിഷേധം. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ എംഎല്‍എ. ശ്രമിക്കുന്നു എന്നാരോപിച്ച്‌ നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിലാണ് ദീപുവിന് മര്‍ദനമേറ്റത്. മര്‍ദനത്തിന് പിന്നില്‍ സിപിഐഎം ആണെന്നും എംഎല്‍എയുടെ അറിവോടെയാണ് അക്രമം നടന്നതെന്നുമാണ് ആക്ഷേപം. പിവി ശ്രീനിജന്‍ എംഎല്‍എയെ കിഴക്കമ്ബലത്ത് കാലുകുത്താന്‍ […]

Read More

അമ്ബലമുക്ക് കൊലപാതകം: യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം: വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. പേരൂര്‍ക്കടയില്‍ നടത്തിയ തെളിവെടുപ്പിലാണ് ഇയാള്‍ താമസിച്ച മുറിയില്‍ നിന്ന് കത്തി കണ്ടെത്തിയത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മോഷണത്തിനിടെയാണ് അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുന്‍പ് പ്രതി രാജേന്ദ്രന്‍ ജോലിചെയ്തിരുന്നത് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിലായിരുന്നു. ഹോട്ടലിനോട് ചേര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിനൊടുവിലാണ് […]

Read More

അഴിമതിയുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുത്ത് അന്വേഷിക്കട്ടെ- ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: എം.എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത് എല്‍.ഡി.എഫ് ഭരണകാലത്താണെന്ന് ആര്യാടന്‍ മുഹമ്മദ് മാദ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. കരാറില്‍ അപാകതയുണ്ടെങ്കില്‍ അന്നത്തെ ഇടത് സര്‍ക്കാറിന് കരാര്‍ റദ്ദ് ചെയ്യാമായിരുന്നുവെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ‘വൈദ്യുതി ക്ഷാമമുണ്ടായപ്പോള്‍ സ്വകാര്യമേഖലയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിലേക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ മുന്‍പ് കേന്ദ്രത്തിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശമൊന്നും […]

Read More

അഹമ്മദാബാദ്‌ സ്‌ഫോടന പരമ്ബര :38 പ്രതികള്‍ക്ക്‌ വധശിക്ഷ; 11 പേര്‍ക്ക്‌ ജീവപര്യന്തം

ഗാന്ധിനഗര്‍: 2008ലെ അഹമ്മദാബാദ് സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ട കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷയും 11പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവും വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. ആദ്യമായാണ് ഒരു കേസില്‍ ഇത്രയും പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. വധശിക്ഷ ലഭിച്ചവരില് മൂന്നുപേര് മലയാളികളാണ്. ഷാദുലി, ഷിബിലി, ഷറഫുദീന് എന്നീ മലയാളികള്ക്കാണ് വധശിക്ഷ. കൊലപാതകം, ക്രിമിനല് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്ക്ക് പുറമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്ക്കെതിരേ ചുമത്തിയിരുന്നു. സ്ഫോടനത്തില്‍ മരിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം […]

Read More

പുതിയ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്വപ്ന; എച്ച്‌.ആര്‍.ഡി.എസിന്‍റെ ഡയറക്ടര്‍ സ്ഥാനമേറ്റു

തൊടുപുഴ: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയില്‍ ജോലിയില്‍ പ്രവേശിച്ചു. സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒ ആയ എച്ച്‌.ആര്‍.ഡി.എസിന്റെ ഡയറക്ടറായാണ് സ്വപ്‌നയുടെ നിയമനം. എച്ച്‌.ആര്‍.ഡി.എസ് തൊടുപുഴ ഓഫിസിലാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. ജോലി ലഭിക്കാന്‍ കാരണമായ സുഹൃത്തിന് സ്വപ്‌ന സുരേഷിന് നന്ദി പറഞ്ഞു. പുതിയ ജോലി തന്റെ അന്നമാണെന്നും വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തനിക്ക് ലഭിച്ചിരിക്കുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മാര്‍ഥമായി 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ […]

Read More