Blog Post

Karanavars > News >

സി​ല്‍​വ​ര്‍ ലൈ​ന്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അറിയിച്ചു . സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. നി​യ​മ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അറിയിച്ചിരിക്കുന്നത് . കൂടാതെ പ​ദ്ധ​തി​ക്കു​ള്ള വി​ദേ​ശ വാ​യ്പ​യു​ടെ വ്യ​വ​സ്ഥ​ക​ള്‍ ഡി​പി​ആ​ര്‍ അം​ഗീ​ക​രി​ച്ച ശേ​ഷ​മേ തീ​രു​മാ​നി​യ്ക്കൂ. സി​ല്‍​വ​ര്‍ ലൈ​നി​ലെ ബ്രോ​ഡ്ഗേ​ജ്, സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഗേ​ജ് ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​തേ​യു​ള്ളു. സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഗേ​ജ് ലോ​ക​ത്താ​ക​മാ​നം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

കൊലപാതകങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതകങ്ങള്‍ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതില്‍ തിരിച്ചറിഞ്ഞ 92 പ്രതികളില്‍ 73 പേരെ പിടികൂടി. തലശ്ശേരി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ട്വന്റി–ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി […]

Read More

അടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന്‍ എ.എന്‍.ഐയോട് വ്യക്തമാക്കി. നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ ബിഎ.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. എന്നാല്‍ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘വൈറസ് ഇവിടെ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടാവും. ചില സമയത്ത് […]

Read More

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍

കൊച്ചി: അന്തരിച്ച അഭിനയ വിസ്മയം കെപിഎസിലളിതയുടെ അന്ത്യവിശ്രമം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ് സംവിധായകന്‍ ഭരതന്റെയും അന്ത്യവിശ്രമം ഇവിടെയാണ്. എറണാകുളത്ത് തൃപ്പൂണിത്തുറയില്‍, മകന്‍, നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ലാറ്റിലായിരുന്നു ചൊവ്വാഴ്ച രാത്രി 10.45-ന് അന്ത്യം. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെയാകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കുക. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ […]

Read More

കായംകുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നുവെന്ന് യു. പ്രതിഭ

കായംകുളം: സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ കായംകുളം എംഎല്‍എ യു പ്രതിഭ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ തനിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തുടരുന്നു എന്നാണ് യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം നമ്മുടെ പാര്‍ക്ക് ജംഗ്ഷന്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്ബോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത് […]

Read More

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; കലാപത്തിനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. കലാപത്തിനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. പ്രകോപനത്തില്‍ വീഴാതെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: തലശ്ശേരി പുന്നോലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ കൊരമ്ബില്‍ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും […]

Read More

ബ്ലാസ്റ്റേഴ്സിനെതിരായ ജിങ്കന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍; ക്ഷമാപണം നടത്തി താരം

പനാജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയ ശേഷം എ.ടി.കെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍.”ഇത്രയും നേരം ഞങ്ങള്‍ കളിച്ചത് സ്ത്രീകള്‍ക്കെതിരെയാണ്” എന്ന ജിങ്കന്‍റെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. പരാമര്‍ശത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ജിങ്കനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫുട്ബാള്‍ ആരാധകരെത്തി. താരത്തിനെതിരെ വിമര്‍ശനം വ്യാപിച്ച സഹാചര്യത്തില്‍ ജിങ്കന്‍ മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്തു. പരാമര്‍ശത്തിലൂടെ താന്‍ ബ്ലാസ്റ്റേഴ്സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചിട്ടില്ലെന്നും ആ […]

Read More

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസില്‍ സി.ബി.ഐ കോടതിയുടേതാണ് വിധി. കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച റാഞ്ചിയിലെ സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കുംഭകോണം നടന്ന് 25 വര്‍ഷത്തിനുശേഷമാണ് അന്തിമവിധി പുറത്തുവരുന്നത്. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദംകേള്‍ക്കലിന് ഹാജരായത്. എന്താണ് കാലിത്തീറ്റ കുംഭകോണം? ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ […]

Read More

സി​പി​എ​മ്മും ബി​ജെ​പി​യും ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​ക​ള്‍: കെ.​സു​ധാ​ക​ര​ന്‍

എതിരാളികളെ ഇല്ലാതാക്കാന്‍ ആയുധ പരിശീലനം നടത്തുന്ന രണ്ട്​ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്​ ബി.ജെ.പിയും സി.പി.എമ്മുമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍. നാട്ടില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഒരു പൊലീസ്​ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. കണ്ണൂര്‍ പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസ്​ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന്​ പുലര്‍ച്ചെ വീടിന്​ സമീപത്ത്​ വെച്ചാണ്​ ഹരിദാസ്​ കൊല്ലപ്പെട്ടത്​. ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിന്റെ കൂടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഹരിദാസ്. ബൈക്ക് ഇറങ്ങി വീട്ടിലേക്ക് നടക്കവേയാണ് രണ്ടുബൈക്കുകളിലായെത്തിയ സംഘം ഹരിദാസനെ ആക്രമിച്ചത്. […]

Read More

സ്വാമിയുടെ ലിംഗം മുറിച്ച കേസ്: ഒരുമിച്ച്‌ ജീവിക്കാന്‍ തടസം പറഞ്ഞതില്‍ പ്രതികാരം; കൃത്യം നടത്തിയത് യുവതിയും സുഹൃത്തും ചേര്‍ന്ന്

തിരുവനന്തപുരം: കണ്ണമൂലയില്‍ ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായെന്ന് കണ്ടെത്തല്‍. ഒരുമിച്ച്‌ ജീവിക്കാന്‍ സ്വാമി തടസമെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തല്‍ പുറത്തെത്തിയിരിക്കുന്നത്. ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. 2017 മെയ് 20ന് രാത്രിയിലാണ് കണ്ണമൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ ഗംഗേശാനന്ദയുടെ നേര്‍ക്ക് ആക്രമണം നടക്കുന്നത്. സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്നാണ് […]

Read More