റിട്ട. പ്രൊഫ. സത്യനാഥിന്റെ വീട്ടില്‍ മൂന്നാംതവണയും കള്ളന്‍ കയറി; അന്ന് ഓംലറ്റും കട്ടനുമടിച്ച കള്ളന്‍ ഇക്കുറി അകത്താക്കിയത് ബദാമും അണ്ടിപ്പരിപ്പും, കുഴഞ്ഞ് വീട്ടുകാര്‍
പയ്യന്നൂര്‍: റിട്ട. പ്രൊഫ. ആര്‍ സത്യനാഥിന്റെ വീട്ടില്‍ മൂന്നാം തവണയും കള്ളന്‍ കയറി. പയ്യന്നൂരിനടുത്ത വെള്ളൂരിലെ പൂട്ടികിടന്ന വീട്ടിലാണ് മൂന്നാം തവണയും കള്ളന്‍ കയറിയത്. ഇത്തവണ കയറിയ വഴി പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് കള്ളന്‍ കയറി തന്റെ വികൃതികള്‍ കാണിച്ചിരിക്കുന്നത്. അകത്ത് കടന്ന കള്ളന്‍ വീട്ടിലെ എല്ലാ സാധനങ്ങളും വാരിവലിച്ച് ഇട്ടു. ഡൈനിങ്ങ് ഹാളില്‍ ഇരുന്ന് ബദാമും അണ്ടിപ്പരിപ്പും കഴിച്ച് വെള്ളവും കുടിച്ച് സോഫയില്‍ ഇരുന്ന് വിശ്രമിച്ചിട്ടെല്ലാമാണ് പോയത്. ഇതിന് മുന്‍പ് രണ്ട് തവണയും വീട്ടില്‍ […]