Blog Post

Karanavars > News >

കേരളം ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങും; ലോക്ക്ഡൗണ്‍ വേണ്ടെന്നും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എഴുപത് ലക്ഷം കൊവിഷീല്‍ഡും മുപ്പത് ലക്ഷം കൊവാക്‌സിനുമാകും വാങ്ങുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. കൂടുതല്‍ വാക്‌സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങാനുളള നടപടികള്‍ സംസ്ഥാനം വേഗത്തിലാക്കിയത്. മേയ് മാസത്തില്‍ തന്നെ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തില്‍ എത്തിക്കാമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സര്‍ക്കാരിന് ഉറപ്പ് നല്‍കിയെന്നാണ് സൂചന. […]

Read More

24 മണിക്കൂറിനുള്ളില്‍ 3.6 ലക്ഷം രോഗികള്‍, മൂവായിരം കടന്ന് മരണം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ ഞെരിഞ്ഞമര്‍ന്ന് ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മരണം മൂവായിരം കടന്നു; കൃത്യമായി പറഞ്ഞാല്‍ 3293 പേര്‍. ലോകത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1.79 കോടിയായി. ഓക്‌സിജന്റെ അഭാവവും ഇന്ത്യന്‍ ആരോഗ്യമേഖലയെ മറ്റൊരു ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ വര്‍ദ്ധനവ് മൂന്ന് ലക്ഷത്തിന് മുകളില്‍ രേഖപ്പെടുത്തുന്നത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും […]

Read More

കടുത്ത നടപടികള്‍ക്ക് കേന്ദ്രം; 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ഡൗണിന് ശുപാര്‍ശ

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇതിനായി 150 ജില്ലകളുടെ പട്ടികയും തയ്യാറാക്കി. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയുള്ള നിയന്ത്രണമാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നിര്‍ദേശങ്ങളോട് കേന്ദ്രത്തിലെ മറ്റു വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേരളത്തില്‍ ഇന്നലെ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും […]

Read More

ഓക്‌സിജന്‍ ക്ഷാമം വരുമെന്ന് കേന്ദ്രത്തിന് ഒരു വര്‍ഷം മുന്‍പ് മുന്നറിയിപ്പ് കിട്ടി, ഒന്നല്ല രണ്ട് തവണ, എന്നിട്ടും ആരും കേട്ടില്ല! അന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കേരളം മാത്രം

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയുമൊക്കെ കാഴ്ചകള്‍ ഹൃദയം തകര്‍ക്കും. പ്രാണവായു കിട്ടാതെ ജനങ്ങള്‍ പിടഞ്ഞുമരിക്കുന്നു. ഉറ്റവരുടെ ജീവന്‍ രക്ഷിക്കാനായി ഓക്‌സിജന്‍ തേടി അലയുന്നു. വിശപ്പ് സഹിക്കാതെ ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മദ്ധ്യപ്രദേശില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിക്കപ്പെടുന്നു… ഇങ്ങനെയൊരു ദുരവസ്ഥ നമ്മുടെ രാജ്യത്തുണ്ടാകാന്‍ എന്താണ് കാരണം? ആരാണ് ഇതിന് ഉത്തരവാദികള്‍? രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍, അതായത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരമൊക്കെ ആയിരുന്നപ്പോള്‍ തന്നെ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന […]

Read More

‘കോവിഡില്‍ കുടുംബത്തിന്​ തുണയാകണം’; അശ്വിന്‍ ഐ.പി.എല്‍ വിട്ടു

ചെന്നൈ: ഡല്‍ഹികാപ്പിറ്റല്‍സ്​ താരം രവിചന്ദ്രന്‍ അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും ഇടവേളയെടുത്തു. കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന്​ തുണയാകാനാണ്​ തന്‍റെ തീരുമാനമെന്ന്​ അശ്വിന്‍ അറിയിച്ചു. ഞായറാഴ്ച സണ്‍റൈസേഴ്​സ്​ ഹൈദരബാദിനെതിരായ മത്സരത്തി​ല്‍ വിജയിച്ച ശേഷമായിരുന്നു അശ്വിന്‍റെ അഭിപ്രായ പ്രകടനം. കാര്യങ്ങളെല്ലാം ശരിയായ ദിശയിലായാല്‍ ടൂര്‍ണമെന്‍റിലേക്ക്​ മടങ്ങിവരാം എന്ന്​ ഉറപ്പുനല്‍കിയാണ്​ അശ്വിന്‍മടങ്ങിയത്​. ഇത്തരം ബുദ്ധിമു​േട്ടറിയ സമയത്ത്​ കുടുംബത്തെ പിന്തുണക്കണമെന്ന് കരുതുന്നതായും അശ്വിന്‍ ട്വീറ്റില്‍ പറഞ്ഞു. തന്‍റെ ട്വിറ്റര്‍ പ്രൊഫൈലിന്‍റെ പേര്​ Stay home stay safe! Take your vaccine എന്നാക്കി അശ്വിന്‍ […]

Read More

കോവിഡ് അതിരൂക്ഷം; കര്‍ണാടകയില്‍ രണ്ടാഴ്ച കര്‍ഫ്യു പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് സംസ്ഥാനമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക. ചൊവ്വാഴ്ച രാത്രി ഒമ്ബതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിക്കുകയുണ്ടായി.പൊതു ഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കി. 10 മണിക്കു ശേഷം കടകള്‍ അടയ്ക്കണം. അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 മണി വരെ അനുവദനീയമായിരിക്കും. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല. ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി […]

Read More

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; വാരാന്ത്യ മിനി ലോക്ക്ഡൗണ്‍ തുടരും; ഫലപ്രഖ്യാപന ദിവസം ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. അതേസമയം, വാരാന്ത്യ മിനി ലോക്ഡൗണ്‍ തുടരാനും യോഗം തീരുമാനിച്ചു. കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവില്‍ ഉളള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശം എല്ലാ രാഷ്ട്രീയ […]

Read More

ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്കയില്‍ നിന്ന് പ്രത്യേകവിമാനം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയില്‍ നിന്ന് ഇന്ത്യക്ക് സഹായവുമായി പ്രത്യേകവിമാനം ഡല്‍ഹിയിലെത്തി. 350 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകളാണ് അമേരിക്ക ഇന്ത്യയിലെത്തിച്ചത്. പ്രത്യേക എയര്‍ ഇന്ത്യ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. സിംഗപ്പൂരില്‍ നിന്ന് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ഇന്ന് എത്തിക്കും. കോവിഡ് പ്രതിരോധ നടപടികളില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്. കൊഷീല്‍ഡ് നിര്‍മാണത്തിന് അമേരിക്ക അസംസ്‌കൃത വസ്തുക്കള്‍ കൈമാറുമെന്നാണ് പ്രതീക്ഷ. കൂടാതെ വെന്റിലേറ്റര്‍, പിപിഇ കിറ്റുകള്‍, പരിശോധന […]

Read More

‘സമ്പൂർണ അടച്ചുപൂട്ടലിനോട് യുഡിഎഫിന് താത്പര്യമില്ല’; കടകൾ അടയ്ക്കുന്ന സമയം നീട്ടണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലത്തെ പോലെയുള്ള വാരാന്ത്യലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമ്പൂർണ അടച്ചിടലിനോട് യുഡിഎഫിന് വിയോജിപ്പാണ്. സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെ ആക്കണം. സമയം നീട്ടിയാൽ കടകളിലെ തിരക്ക് കുറയും. സ്ഥിതി രൂക്ഷമാണോയെന്ന് സർക്കാർ വ്യക്തമാക്കുന്ന മുറയ്ക്ക് തീരുമാനം പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് […]

Read More

ഡല്‍ഹിക്ക് പ്രാണവായു എത്തിക്കാനൊരുങ്ങി കേരളം

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിക്ക് സഹായമെത്തിക്കാന്‍ കേരളം ഒരുങ്ങി. ഇന്ത്യയില്‍ ഓക്‌സിജന്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന ഒരേ ഒരു സംസ്ഥാനമായ കേരളത്തോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഡല്‍ഹി മലയാളി സംഘടനകളും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സിജന്‍ എത്തിക്കാന്‍ കേരളം ഒരുങ്ങിയത്. ഓക്‌സിജന്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും അനുഭാവപൂര്‍വമായ നിലപാടെടുത്തിരുന്നു. എന്നാല്‍, ഓക്സിജന്‍ നല്‍കാന്‍ കേരളം സന്നദ്ധമാണെങ്കിലും അതു […]

Read More