Blog Post

Karanavars > News >

തൃക്കാക്കര നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു.അവസാന വോട്ടുകള്‍ ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് ഇറങ്ങും. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാവിലെ ഏഴര മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയായതോടെ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് തൃക്കാക്കരയിലും തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോല്‍വി […]

Read More

ഐ പി എല്‍ കിരീടം നേടി ഗുജറാത്ത് ടൈറ്റന്‍സിന്

15-ാമത് ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി സീസണില്‍, കന്നി കിരീടം നേടിയത്.131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കന്നി സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് മുത്തമിടീക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. 17 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തില്‍ 34 റണ്‍സ് നേടുകയും ചെയ്ത ഹാര്‍ദിക് തന്നെ ഫൈനലില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും […]

Read More

ജോജുവും ബിജു മേനോനും മികച്ച നടന്‍മാര്‍: രേവതി നടി, മികച്ച ചിത്രം ആവാസ വ്യൂഹം

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ത് ആര്‍കെ സംവിധാന ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം ജോജു ജോര്‍ജും ബിജു മേനോനും പങ്കിട്ടു. ‘ആര്‍ക്കറിയാം‘ എന്ന ചിത്രത്തിലെ അഭിനയത്തിനാനാണ് ബിജു മേനോന് പുരസ്കാരം. ‘നായാട്ട്‘, ‘ഫ്രീഡം നൈറ്റ്‘, മധുരം എന്നീ സിനിമകളിലെ അഭിനയമാണ് ജോജുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ രേവതി മികച്ച നടിയായി

Read More

കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കെഎസ്‌ആര്‍ടിസി‍ പുറത്തിറക്കി

കോഴിക്കോട് : മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന് ശേഷം കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്ട് ബസ് പുറത്തിറക്കി.തൂണുകള്‍ക്കിടയിലുണ്ടായിരുന്ന ഇരുമ്ബുവളയങ്ങള്‍ പൊട്ടിച്ചാണ് കെഎസ്‌ആര്‍ടിസിയെ പുറത്തിറക്കിയത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന്റെ നിര്‍മാണത്തിലുണ്ടായ അപാകതയാണ് പ്രധാന കാരണം. ബെംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ എത്തിയ ബസാണ് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ കുടുങ്ങിയത്. ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ ഡ്യൂട്ടി അവസാനിപ്പിച്ച്‌ പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വാഹനം എടുക്കാന്‍ മറ്റൊരു ഡ്രൈവര്‍ എത്തിയപ്പോഴാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് തിരിച്ചറിയുന്നത്. […]

Read More

പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.പ്രായം കണക്കിലെടുത്താണ് ജാമ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജാമ്യത്തിന് മുന്‍ എംഎല്‍എ എന്നതും പി സി ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു.വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

Read More

വീഡിയോ പ്രചരിപ്പിച്ചവരെ അല്ല അപ്‌ലോഡ് ചെയ്തയാളെ പിടിക്കണം, അപ്പോള്‍ വാദി പ്രതിയാകും; വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പ്രചരിപ്പിച്ചവരെ അല്ല മറിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോള്‍ വാദി പ്രതിയാകുമെന്നും സതീശന്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിച്ചെടുത്ത സംഭവമാണിത്. ഒരു യുഡിഎഫുകാരനും ഇതില്‍ പങ്കില്ല. ആ രീതിയിലേക്ക് തങ്ങള്‍ പോകില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ടു. വനിതാ […]

Read More

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചീറ്റ്. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ള കുറ്റപത്രം എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചു.14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി. ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു. ആര്യനടക്കം ആറ് പേരെ കേസില്‍ നിന്ന് ഒഴിവാക്കിയത്. മുന്‍ മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍്റ് എന്നിവര്‍ക്കെതിരെ കേസ് നിലനില്‍ക്കും. കേസില്‍ കുടുക്കിയതാണെന്ന് ഒരു സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. […]

Read More

വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്കു ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയുടെ ക്രൂര മര്‍ദനം

തിരുവനന്തപുരം: വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്കു ക്രൂര മര്‍ദനം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയാണു യുവതിയെ കടയ്ക്കു മുന്നിലുള്ള റോഡിലിട്ടു മര്‍ദിച്ചത്.ശാസ്തമംഗലത്തു വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കടയുടെ മുന്നിലിരുന്നപ്പോള്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ചു മര്‍ദിച്ചെന്നുമാണു മരുതുംകുഴി സ്വദേശിയായ യുവതി പറയുന്നത്. എന്നാല്‍, കടയിലേക്കു കയറിവന്നു ഫോണ്‍ ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെ തുടര്‍ന്ന് അസഭ്യം വിളിച്ചെന്നുമാണു ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ വിശദീകരണം. യുവതിയെ ഏറെനേരം ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ മര്‍ദിക്കുന്നതു വിഡിയോയിലുണ്ട്. മ്യൂസിയം പൊലീസ് കേസെടുത്തു.കടയില്‍നിന്ന് […]

Read More

എയിംസ് തലസ്ഥാനത്ത് തന്നെ വേണമെന്ന് ബി ജെ പി, അനുമതി നല്‍കില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം:സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തിരുവനന്തപുരം ജില്ലയില്‍ തന്നെ വേണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കണമെന്ന ബി ജെ പിയുടെ ആവശ്യത്തെ മേയര്‍ ആര്യാ രാജേന്ദ്രന്‍ തള്ളി. സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു തീരുമാനമെടുത്തതിനാല്‍ പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു മേയറുടെ നിലപാട്. പ്രമേയം വാക്കാല്‍ അവതരിപ്പിക്കാമെന്നും കൗണ്‍സില്‍ ഏക കണ്ഠമായി പാസാക്കണമെന്നുമായിരുന്നു നോട്ടീസ് നല്‍കിയ പി അശോക് കുമാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് എയിംസ് സ്ഥാപിക്കുന്നതാണ് നല്ലതെന്നായിരുന്നു സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഡി കെ അനില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ […]

Read More

നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടി

കൊച്ചി: രാത്രി യാത്ര ചെയ്യുന്നതിനിടെ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും കൊച്ചിയില്‍ പോലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌.നാഗരാജു. സര്‍വീസ് ബുക്കില്‍ ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. രാത്രി ഫോര്‍ട്ട് കൊച്ചിയിലേക്ക് ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ പോലീസ് മോശമായി പെരുമാറിയെന്ന് നടി ഇന്‍സ്റ്റ​ഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തുടര്‍ന്ന് കൊച്ചി പോലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ മോശമായി പെരുമാറിയ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. ബിജുവിന്റെ ഭാ​ഗത്ത് […]

Read More