Blog Post

Karanavars > News >

ഈ സംസ്ഥാനത്ത് ഇനി മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങിയാൽ മതി, ഭക്ഷണശാലകളിലും മദ്യം കുപ്പിയിൽ വിളമ്പും

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇന്ന് മുതൽ മദ്യവിൽപന പൂർണമായും സ്വകാര്യ മേഖലയിലേക്ക് മാറി. നഗരത്തിൽ മുക്കിലും മൂലയിലും പ്രവർത്തിച്ചിരുന്ന മദ്യഷോപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വിൽപന കേന്ദ്രങ്ങൾ. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പുകൾ പൂർണമായും എയർ കണ്ടിഷൻ ചെയ്തതും സി സി ടി വി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാം. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സ്വകാര്യ മേഖലയിലുണ്ടായിരുന്ന […]

Read More

കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു ; പെൻഷൻ നൽകാനും തീരുമാനം

തിരുവനന്തപുരം: നടിയും കേരള സംഗീത–നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Read More

ഓൺലൈൻ ഗെയിം കളിച്ച് കാശ് പോയി, മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശി(14)നെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പോലീസും ബന്ധുക്കളും […]

Read More

കേരളം സ്മാർട്ട് മീറ്ററിലേക്ക്; ചെലവ് 9216 കോടി

കൊച്ചി: എല്ലാതരം വൈദ്യുതി ഉപഭോക്താക്കൾക്കും പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാൻ വൈദ്യുതിബോർഡ് തീരുമാനം. കേരളത്തിലെ 1.3 കോടി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 9216 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. 1170 കോടി രൂപ കേന്ദ്ര ഗ്രാന്റായി ലഭിക്കും. രാജ്യത്തെ കാർഷിക ഉപഭോക്താക്കളൊഴിച്ചുള്ള എല്ലാവർക്കും പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ ഓഗസ്റ്റിൽ വിജ്ഞാപനമിറക്കിയിരുന്നു. ഹൈടെൻഷൻ, എക്‌സ്ട്ര ഹൈടെൻഷൻ ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ അധികം ഉപഭോഗമുള്ളവർക്കുമായി 16 ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന് 1123 […]

Read More

കെ-റെയില്‍: അതിരടയാള കല്ലിടല്‍ പുരോഗമിക്കുന്നു; പാത കടന്നുപോകുക ഈ വില്ലേജുകളിലൂടെ

തിരുവനന്തപുരം: കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ–റെയില്‍) നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ കാസര്‍ക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്താം. 2013-ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, […]

Read More

പുന:സംഘടന ഉപേക്ഷിച്ചാല്‍ പ്രവര്‍ത്തനത്തെ ബാധിക്കും- വി.ഡി. സതീശന്‍

കോഴിക്കോട്: കേരളത്തിലെ പാര്‍ട്ടി പുനഃസംഘടന ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് കരുതി പുനഃസംഘടന നടത്താതിരുന്നാല്‍ അത് പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരുടേയും എക്‌സിക്യൂട്ടീവിന്റേയും ഡിസിസി പ്രസിഡന്റുമാരുടേയും വികാരം മാനിച്ചാണ് പുനഃസംഘടന നടപ്പിലാക്കുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ചുമതലയേറ്റ സ്ഥലങ്ങളില്‍ പലയിടത്തും 120 മുതല്‍ 150 വരെ ഭാരവാഹികളാണുള്ളത്. ഇത്രയും ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനഃസംഘടന നടത്തുന്ന രീതി ഉത്തരേന്ത്യയില്‍ ഉണ്ടെന്നും […]

Read More

പാ​ക്കി​സ്ഥാ​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഇ​ന്ത്യ

ന്യൂ​യോ​ര്‍​ക്ക്: പാ​ക്കി​സ്ഥാ​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദ​ത്തെ ആ​ഗോ​ള​ത​ല​ത്തി​ല്‍​ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്ന് യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ ഇ​ന്ത്യ.കൂടാതെ ഇ​ത്ത​ര​ത്തി​ല്‍ ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ വ്യാ​ജ പ​രാ​തി ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി കാ​ജ​ല്‍ ഭ​ട്ട് പ​റ​ഞ്ഞു.എന്നാല്‍,പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ല്‍​നി​ന്ന് പാ​ക്കി​സ്ഥാ​ന്‍ പി​ന്‍​മാ​റ​ണമെന്നും . പാ​ക്കി​സ്ഥാ​ന്‍ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ഒ​ഴി​യ​ണ​മെ​ന്നും യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ ഇ​ന്ത്യ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read More

സഹോദരനെന്ന് പരിചയപ്പെടുത്തി വീട്ടിൽ കയറ്റി, യുവതിയുടെ വഴിവിട്ട ജീവിതത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

മലയിൻകീഴ്: ഭാര്യയുടെ വഴിവിട്ട ജീവിതത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ ഭാര്യ പാങ്ങോട് സ്വദേശി അഖിലയെ (30) വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്തു. 2019 സെപ്തംബർ 9ന് വിളപ്പിൽശാല ചാച്ചിയോട് ഉഷാഭവനിൽ ശിവപ്രസാദ് (34) വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് ഉഷാകുമാരി അഖിലയ്ക്കും കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ വിഷ്ണുവിനുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യം മടത്തുനട ലൈനിലെ വാടകവീട്ടിൽ നിന്ന് ഇന്നലെ […]

Read More

ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച തൊണ്ണൂറ്റിയൊൻപത് രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുത്തയാളുകൾക്ക് ഇനിമുതൽ ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: പൂർണമായും വാക്സിനേഷൻ സ്വീകരിച്ച തൊണ്ണൂറ്റിയൊൻപത് രാജ്യങ്ങളിലെ പൗരൻമാർക്ക് ഇനി മുതൽ ഇന്ത്യയിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്ര ആഗമനങ്ങൾക്കായുള്ള മാർഗനിർദേശത്തിൽ ഇന്ത്യയുടെ കൊവിഡ് 19 വാക്സിൻ സർട്ടിഫിക്കേറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളിലെ പൗരൻമാർക്ക് ഇന്ത്യയിൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. യുഎസ്, യുകെ, ഖത്തർ, ഫ്രാൻസ്, ജർമനി തുടങ്ങിയ തൊണ്ണൂറ്റിയൊൻപത് രാജ്യങ്ങൾക്കാണ് അനുമതി. പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കാണ് വിമാനത്താവളത്തിൽ നിന്നും പുറത്തുപോകാൻ അനുമതി നൽകുന്നത്. ഇവർ പതിനാല് ദിവസം സ്വയം നിരീക്ഷിച്ചാൽ മതിയാകും. ഭാഗികമായി […]

Read More

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കണം; ഹൈക്കോടതി

കൊച്ചി: പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. മന്നം ഷുഗര്‍ മില്ലിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് നിര്‍ദേശം. പൊതുസ്ഥലങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന–ദേശീയ പാതയോരങ്ങള്‍ കൈയ്യേറി രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും വ്യാപകമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ നേരത്തേയും ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളില്‍ കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. മന്നം ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള […]

Read More