Blog Post

Karanavars > News >

‘ജയശ്രീറാം’ ഉയർന്നിടത്ത് ദേശീയ പതാക ഉയർത്തി ഡിവൈഎഫ്ഐ മറുപടി

പാലക്കാട്: തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം‘എന്നെഴുതിയ ബാനര്‍ പതിച്ച പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി. ജയ്ശ്രീറാം ഫ്‌ളക്‌സ് വിരിച്ച അതേ സ്ഥലത്താണ് പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാക വിരിച്ചത്. നഗരസഭയിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടെ ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ ഐ.പി.സി. 153-ാം വകുപ്പനുസരിച്ച് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയതിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രവര്‍ത്തകരെ പ്രതിപ്പട്ടകയില്‍ ചേര്‍ക്കും. […]

Read More

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമില്ല, ബിജെപിയില്‍ കെ. സുരേന്ദ്രനെതിരേ പടയൊരുക്കം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന കെ. സുരേന്ദ്രന്റെ അവകാശവാദത്തെ തള്ളി കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും. തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ശോഭാസുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 1321 വാര്‍ഡുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. ഇത്തവണ അത് 1601 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും അത് ലക്ഷ്യത്തിനടുത്തെത്തിയില്ല. ബിജെപിക്കെതിരേ ന്യൂനപക്ഷ ഏകീകരണം നടന്നുവെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം അത് പ്രകടമായിരുന്നുവെന്നുമാണ് ബിജെപി–ആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും മുഖ്യപ്രതിപക്ഷമാവാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കൂടുതല്‍ […]

Read More