റണ്‍വേയും കടന്ന് റോഡിലേക്ക് ആമസോണിന്റെ ചരക്കുവിമാനം പാഞ്ഞുകയറി; തീപിടിച്ച് 5 മരണം
അമേരിക്കയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. ആമസോണിന്റെ ‘പ്രൈം എയർ’ ചരക്കുവിമാനമാണ് ലാൻഡിംഗിനിടെ റണ്‍വേ കടന്ന് റോഡിലേക്ക് പാഞ്ഞുകയറി വൻ ദുരന്തത്തിന് കാരണമായത്. പോർട്ടോ റിക്കോയിലെ സാൻ ജുമാനിൽ നിന്നും എത്തിയ ബോയിങ് 767-300 (Boeing 767-300) വിഭാഗത്തിൽപ്പെട്ട ചരക്കുവിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് റണ്‍വേയ്ക്ക് പുറത്തേക്ക് ചാടിയ വിമാനം റോഡിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് ഇടിച്ചുകയറുകയും തുടർന്ന് വലിയ രീതിയിൽ […]