വ്യാജ വാർത്താ ആരോപണം: പ്രമുഖ മാധ്യമങ്ങളുടെ വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞ് ഡൊണാൾഡ് ട്രംപ്
വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ CNN, MS NOW (പഴയ MSNBC), Politico എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രവേശന വിലക്കേർപ്പെടുത്തി. ഇന്നലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവാദ പ്രഖ്യാപനം നടത്തിയത്. ഭരണകൂടത്തിനെതിരെ നിരന്തരം കള്ളക്കഥകളും കെട്ടിച്ചമച്ച വാർത്തകളും മെനയുന്ന മാധ്യമങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റിനെയോ വൈറ്റ് ഹൗസിനെയോ കവർ ചെയ്യാൻ അർഹതയില്ലെന്ന് ട്രംപ് വ്യക്തമാക്കി. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് പൊളിറ്റികോയ്ക്ക് കോടിക്കണക്കിന് […]