ഗസ്സ യുദ്ധം നിർണായക ഘട്ടത്തിൽ; നഗരം വളഞ്ഞ് ഇസ്രയേൽ സേന
ഗാസ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടന്നു. ഗാസ സിറ്റി വളഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയുടെ വടക്ക് ഭാഗത്തുനിന്നും തെക്ക് ഭാഗത്തുനിന്നും നഗരം വളഞ്ഞതായി സൈന്യം വ്യക്തമാക്കി. സൈന്യത്തിന്റെ കര ആക്രമണം തുടരുകയാണ്. ഹമാസിന്റെ പ്രധാന കേന്ദ്രമായ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമായി. നഗരം വളഞ്ഞതോടെ ഹമാസ് പോരാളികൾക്ക് ഒളിക്കാൻ സ്ഥലമില്ലാതായി. ഇസ്രയേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ഗാസ നഗരത്തിൽനിന്നും ഹമാസ് പോരാളികൾ ടണലുകളിലൂടെ നീങ്ങുകയാണ്. ഹമാസിന്റെ ടണൽ […]