മകൾക്ക് 250 കോടിയുടെ വീട് സമ്മാനിച്ച് റൺബീർ കപൂർ, ആലിയ ഭട്ട്
മുംബൈ: ബോളിവുഡ് താരങ്ങളായ റൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ മകൾക്ക് 250 കോടി രൂപയുടെ ആഡംബര ബംഗ്ലാവ് സമ്മാനിച്ചു. താരദമ്പതികളുടെ ഈ സമ്മാനം ബോളിവുഡിൽ വലിയ വാർത്തയായി മാറിയിരിക്കുകയാണ്. മകൾ റാഹയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വീട് വാങ്ങി നൽകിയിരിക്കുന്നത്. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ബാന്ദ്രയിലാണ് ഈ വീട്. ഈ ബംഗ്ലാവിന് ചുറ്റുമുള്ള സ്ഥലങ്ങൾ റൺബീറിന്റെ കുടുംബസ്വത്താണ്. റൺബീറിന്റെ പിതാവും നടനുമായിരുന്ന ഋഷി കപൂർ, മാതാവ് നീതു കപൂർ, മുത്തശ്ശി കൃഷ്ണ […]