സിനിമാ വ്യവസായത്തിന് ആശ്വാസമാകാൻ നീക്കം; ടിക്കറ്റ് നികുതി കുറയ്ക്കാൻ ഫിലിം ചേംബറിന്റെ ആവശ്യം
കൊച്ചി: സിനിമാ വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സിനിമാ ടിക്കറ്റുകളുടെ നികുതി കുറയ്ക്കാൻ കേരള ഫിലിം ചേംബർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 150 രൂപ വരെ വിലയുള്ള സിനിമാ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനം നികുതി ഘടനയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി. കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമാ വ്യവസായം വലിയ സാമ്പത്തിക നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കുന്നത് ഈ മേഖലയ്ക്ക് വലിയ ആശ്വാസമാകും. […]