കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്.
തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം) നേതാവും മുൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന പ്രിൻസ് ലൂക്കോസ് (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വേളാങ്കണ്ണിയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ ട്രെയിൻ യാത്രക്കിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കന്യാകുമാരിയിലെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പ്രിൻസ് ലൂക്കോസ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശിയാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കേരളാ സ്റ്റുഡൻസ് […]