ഓണം വാരാഘോഷങ്ങൾക്ക് തിരശ്ശീല വീണു; തലസ്ഥാനത്ത് വർണ്ണാഭമായ കാഴ്ചകൾ
തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപന ഘോഷയാത്രയോടെ തിരശ്ശീല വീണു. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കലാരൂപങ്ങളും വിളിച്ചോതിയ ഘോഷയാത്ര കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാന നഗരിയിൽ തടിച്ചുകൂടിയത്. കനകക്കുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കിഴക്കേക്കോട്ടയിൽ സമാപിച്ചു. കേരളത്തിലെ തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് മാറ്റുകൂട്ടി. വിവിധ ജില്ലകളിൽ നിന്നുള്ള കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുത്തു. പുലികളി, കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങി വിവിധ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. ഓരോ കലാരൂപവും കേരളത്തിന്റെ […]