‘മാറ്റങ്ങൾ നേരത്തെ തോന്നേണ്ടിയിരുന്നു’; തെരഞ്ഞെടുപ്പ് തോൽവിയിൽ തോമസ് ഐസക്കിന്റെ തുറന്നുപറച്ചിൽ
ഇന്നലെ നടന്ന പാര്‍ട്ടി ചര്‍ച്ചകളില്‍, തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ പാളച്ചകളെക്കുറിച്ച് തുറന്നടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഡോ. തോമസ് ഐസക്ക്. മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ നന്നാവുമായിരുന്നുവെന്നും, തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന ചിന്ത വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരിച്ചതിന്റെ സുഖവും അഹങ്കാരവും പാര്‍ട്ടിയില്‍ പ്രകടമായെന്നും, ‘ഭരണം മതി സമരം വേണ്ട’ എന്ന ചിന്ത സംഘടനയെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കല്ല വീഴ്ച പറ്റിയതെന്നും, മറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി […]