മക്കയ്ക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണ ശ്രമം: ശക്തമായ അപലപനവുമായി യുഎഇ
സൗദി അറേബ്യയിലെ പുണ്യനഗരിയായ മക്കയെ ലക്ഷ്യമിട്ട് ഹൂതി ഗ്രൂപ്പ് നടത്തിയ ഡ്രോൺ ആക്രമണ ശ്രമത്തെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഈ നിലപാട് വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള മുസ്‌ലീങ്ങളുടെ ആത്മീയ കേന്ദ്രമായ മക്കയെയും സൗദിയുടെ പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് യുഎഇ വ്യക്തമാക്കി. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ ഹൂതികൾ നടത്തുന്ന ഇത്തരം നീക്കം കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ […]