ന്യൂജനറേഷൻ ആയി വേണാട് എക്സ്പ്രസ്സ്
പുതിയ കോച്ചുകളുമായി കേരളത്തിന്റെ ജനപ്രിയ ട്രെയിൻ വേണാട് എക്സ്പ്രസ് യാത്ര തുടങ്ങി. തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ ഓടുന്ന വേണാട്, റെയിൽവേയിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം; മാറ്റം സ്വാഗതം ചെയ്തു സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നത് ഇത്ര മാത്രം: സീറ്റുകൾ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകൾ വേണം, ട്രെയിൻ സമയം പാലിക്കണം. എസി ചെയർ കോച്ചിൽ […]