Friday, 17th May 2024
May 17, 2024

ചെലവുചുരുക്കി ആയിരം കോടി ലാഭിക്കാന്‍ ഇന്‍ഫോസിസ്

  • November 7, 2019 6:06 pm

  • 0

മിഡില്‍, സീനിയര്‍ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിഇഒ സലില്‍ പരീഖിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ ലാഭത്തില്‍ കുറവുണ്ടായതാണ് ഉടനെത്തന്നെ ഈ തീരുമാനമെടുക്കാനിടയായത്.നടപ്പ് സാമ്പത്തിക വര്‍ഷം ചെലവ് ചുരുക്കലിലൂടെ ആയിരം കോടി രൂപയെങ്കിലും (100-150 മില്യണ്‍ ഡോളര്‍) ലാഭിക്കാന്‍ ഇന്‍ഫോസിസ് ലക്ഷ്യമിടുന്നു.

കമ്പനിയുടെ വളര്‍ച്ച കുറയ്ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി അതിന് തടയിടുകയാണ് ലക്ഷ്യം. ചെലവുചുരുക്കുന്നതിന് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്.

ഇതിലൂടെ 100 മുതല്‍ 150 മില്യണ്‍വരെ ഡോളര്‍ ലാഭിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലന്‍ജ്ഞന്‍ റോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുഎസിലും യൂറോപ്പിലുമായി ഒരുവര്‍ഷത്തിനുള്ളില്‍ 1,700പേരെ കമ്പനി പുതിയതായി നിമിച്ചിരുന്നു. തുടക്കക്കാരെ നിയമിച്ച് ചെലവു ചുരുക്കുന്ന നടപടി മിക്കവാറും കമ്പനികള്‍ നടത്താറുള്ളതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

തുടക്കക്കാര്‍ക്ക് കുറച്ച് ശമ്പളം നല്‍കിയാല്‍മതിയെന്നതിനാലാണ് കമ്പനികള്‍ ചെലവുചുരുക്കലിന്റെ ഭാഗമായി ഈ വഴി സ്വീകരിക്കുന്നത്.