Blog Post

Karanavars > News

സ്വകാര്യബസുകള്‍ 22 മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്

സ്വകാര്യബസുകള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച്‌ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമായ സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍–എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് അമ്ബത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയവയാണ് […]

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപപ്രദേശത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്ന മൃതദേഹം. നാല്‍പ്പത്തിയാറ് ദിവസം മുമ്ബ് കാണാതായ മുണ്ടിക്കല്‍ താഴം മേലേപുതിയോട്ടില്‍ രാജന്റെ മകന്‍ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആള്‍പ്പാര്‍പ്പില്ലാത്ത പറമ്ബിലെ കിണറ്റില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മായനാട്‌നാഗങ്കോട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്ബനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്ബില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിനെ […]

Read More

കോടികളുടെ നഷ്ടവുമായി പിഎസ്‌സി

കോടികളുടെ നഷ്ടമാണു പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷവും ഉദ്യോഗാർഥികൾ കൂട്ടത്തോടെ വിട്ടുനിൽക്കുന്നതു പിഎസ്‌സിക്കുണ്ടാക്കുന്നത്. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ മാസം 26ന് നടന്ന വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ (വിഇഒ) തസ്തികയ്ക്കു പരീക്ഷയിൽ 1,92,409 പേർ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയിരുന്നു. എന്നാൽ എഴുതിയത് 97,498 പേർ മാത്രം. ബാക്കി 94,911 പേർ മുങ്ങി.വിവിധ തസ്തികകൾക്കു പിഎസ്‌സിയിൽ അപേക്ഷ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ എണ്ണത്തിൽ വൻ വർധന. ഇതേ തസ്തികയ്ക്കു തിരുവനന്തപുരം, വയനാട് ജില്ലകളിൽ […]

Read More

മഞ്ജു വാരിയരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

മഞ്ജു വാരിയരുടെ രഹസ്യമൊഴി ശ്രീകുമാർ മേനോനെതിരായ പരാതിയിൽ രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തിയത് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയ്ക്കു മൂന്നു മണി മുതൽ അഞ്ചു മണി വരെയാണ് . താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്നു ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ […]

Read More

ആകാംക്ഷയും കൗതുകവും നിറച്ച് ‘കമല’യുടെ പുതിയ ട്രെയിലര്‍

പ്രേക്ഷകരില്‍ ആകാംക്ഷയും കൗതുകവും നിറച്ച് ‘കമല’യുടെ രണ്ടാമത്തെ ട്രെയിലര്‍. ട്രെയിലറിൽ തിളങ്ങുന്നത് അജു വര്‍ഗീസും ചിത്രത്തിലെ നായികയായ റുഹാനി ശര്‍മ്മയുമാണ് . ട്രെയിലറിനെ വേറിട്ടതാക്കുന്നത് ഇരുവരുടെയും പ്രണയനിമിഷങ്ങളാണ് . മികച്ച പ്രതികരണമാണ് യുട്യൂബിൽ റിലീസ് ചെയ്ത ട്രെയിലറിന് പ്രേക്ഷകഭാഗത്തു നിന്നും ലഭിക്കുന്നത്. അജു വർഗീസ് ടോവിനോക്കു പഠിക്കുന്നുണ്ടോ എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. ഹാസ്യതാരമായും സഹനടനായും തിളങ്ങിയ അജു ആദ്യമായി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും കമലയ്ക്കുണ്ട്. പ്രേതം 2–വിനു ശേഷം രഞ‌്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ‘കമല‘.അജു […]

Read More

വാഹനപരിശോധന;ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണം

വാഹനപരിശോധന സമയത്ത് കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം – പരിവാഹന്‍ എന്നീ ആപ്ലിക്കേഷനുകള്‍ മുഖാന്തരം ഹാജരാക്കുന്ന രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണം. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ഇത് സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നെസ്, പെര്‍മിറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ആപ്ലിക്കേഷനുകള്‍ […]

Read More

എസ്പിജി സംഘത്തിന് നന്ദി പറഞ്ഞ് രാഹുൽ

എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. തന്നെയും കുടുംബത്തെയും ഇത്രയും കാലം സംരക്ഷിച്ചതിന് എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാര് രാഹുൽ ഉൾപ്പെടെ ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ ‍ നീക്കം നടത്തുന്നെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നെന്നായിരുന്നു വാർത്ത. അതേസമയം ഇവർക്ക് സി.ആര്‍.പി.എഫിന്റെ […]

Read More

അയോധ്യാ കേസ് ;സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി

സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെഴുത്ത് അയോധ്യാ കേസില്‍. ക്ഷേത്രത്തിന് തർക്കഭൂമി നൽകും. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി പള്ളിക്കായി പകരം നൽകും. കേന്ദ്രസർക്കാർ പള്ളിക്കായി തർക്കഭൂമിക്ക് പുറത്ത് ഭൂമി ഏറ്റെടുത്തു നൽകണമെന്നും വിധിയിൽ പറയുന്നു. കേന്ദ്രം ഇതിനായി മൂന്നുമാസത്തിനുള്ളിൽ പദ്ധതി തയാറാക്കണം. സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയിൽ എടുത്തു പറയുന്നുണ്ട്. […]

Read More

നികുതി അടച്ച് പൃഥ്വിരാജിന്റെ കാർ രജിസ്റ്റർ ചെയ്തു

നികുതിയുടെ ബാക്കിതുകയായ 9,54,350 രൂപയും അടച്ചാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. രജിസ്ട്രേഷൻ നികുതിയുടെ മുഴുവൻ പണവും കെട്ടിവച്ചതിനെ തുടർന്ന് നടൻ പൃഥ്വിരാജിന്റെ പുതിയ ആഡംബര കാർ രജിസ്റ്റർ ചെയ്തു. കാറിന്റെ വില രേഖപ്പെടുത്തിയതിൽ 30 ലക്ഷത്തിന്റെ വ്യത്യാസം കണ്ടതിനാൽ രജിസ്ട്രേഷൻ നടത്താൻ ആവാത്ത അവസ്ഥയിലായിരുന്നു. താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലിലാണ് 30 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയത്. 1.34 കോടി ആയിരുന്നു ബില്ലിലെ തുക. ഇതിന്റെ അടിസ്ഥാനത്തിലുള്ള […]

Read More

അയോധ്യാ കേസില്‍ നിര്‍ണായകമായ വിധിപ്രസ്താവം തുടങ്ങി

ചീഫ് ജസ്റ്റിസ് വിധി ഏകകണ്ഠമെന്നു വ്യക്തമാക്കി. വിധി പറയുന്നത്ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവന ആരംഭിച്ചത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക. വിധിക്ക് മുന്നോടിയായി രാജ്യം […]

Read More