ഫുട്ബോൾ താരം സുശാന്ത് മാത്യു ബൂട്ടഴിച്ചു
തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മലയാളി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സുശാന്ത് മാത്യുവിന്റെ ഇടം കാലില്‍ നാല് വര്‍ഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിനായി നിന്ന് പിറന്ന ആ മഴവില്‍ ഗോള്‍ ആരാധകര്‍ ആരും മറന്നിട്ടുണ്ടാകില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആന്ദത്തിലാഴ്ത്തിയ ആ നിമിഷം സമ്മാനിച്ച സുശാന്ത് ബൂട്ടഴിച്ചു. ഫെയ്‌സ്ബുക്കില്‍ വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് ജീവിതത്തിലെ സങ്കടകരമായ തീരുമാനം സുശാന്ത് ആരാധകരെ അറിയിച്ചത്. ‘ജീവിതത്തില്‍ ഒരു കാര്യത്തിനുവേണ്ടി എത്ര പരിശ്രമിക്കുന്നുവോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാന്‍. ഫുട്‌ബോള്‍ കളി മാത്രമായിരുന്നില്ല, അത് […]