തമിഴ്ത്തായ് വാഴ്ത്തിന് പ്രഥമ സ്ഥാനം; തുറന്നടിച്ച് ജോസഫ് വിജയ്
തമിഴ് ഭാഷയുടെ സാംസ്കാരിക അടയാളമായ തമിഴ്ത്തായ് വാഴ്ത്തിന് ഔദ്യോഗിക പരിപാടികളിൽ പ്രഥമ സ്ഥാനം ഉറപ്പാക്കണമെന്ന നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിൽ തന്നെ തമിഴ്ത്തായ് വാഴ്ത്ത് ആലപിക്കുന്നത് നിർബന്ധമാക്കുന്ന സർക്കാർ പ്രമേയം ഇന്ന് തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു. തമിഴ് ഭാഷയെ പിന്നിലേക്ക് മാറ്റുന്ന രീതിയിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്ന ശക്തമായ സന്ദേശമാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയത്. തമിഴ്ത്തായ് വാഴ്ത്ത് ഒരു സാധാരണ ഗാനമല്ലെന്നും തമിഴ് ഭാഷയുടെയും തമിഴ് […]