Blog Post

Karanavars > News

എൻ. ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പിൽ നിന്നും പടിയിറങ്ങുന്നു

ഇന്ത്യൻ വ്യവസായ ലോകത്തെ പ്രമുഖ ശക്തികേന്ദ്രമായ ടാറ്റാ ഗ്രൂപ്പിൽ നിർണായക വഴിതിരിവ്. ടാറ്റാ സൺസ് ചെയർമാൻ പദവിയിൽ നിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങാൻ തീരുമാനിച്ചതായി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. 2027 ഫെബ്രുവരി 20-ന് തന്റെ നിലവിലുള്ള കാലാവധി അവസാനിക്കുമ്പോൾ തുടർന്ന് ഈ പദവിയിലേക്ക് വീണ്ടും മത്സരിക്കാനോ കാലാവധി നീട്ടി വാങ്ങാനോ താത്പര്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ടാറ്റാ സൺസ് ബോർഡിന് അയച്ച ഔദ്യോഗിക കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാല് പതിറ്റാണ്ടുകളായി ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ. […]

Read More

അരുണാചലിൽ ഇന്ത്യ – ചൈന സൈനികർ മുഖാമുഖം; പട്രോളിങ് തടഞ്ഞ് സൈന്യം

അരുണാചൽ പ്രദേശ് അതിർത്തിയിലെ തവാങ് സെക്ടറിലുള്ള യാങ്ത്സി മേഖലയിൽ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) സമീപം ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ചൈനീസ് പട്രോളിങ് സംഘം അതിർത്തി കടന്ന് കടന്നുകയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ ഔദ്യോഗിക വിശദീകരണം നൽകി. ഇന്നലെ നടന്ന ഈ സംഭവവികാസങ്ങളിൽ ചൈനീസ് പട്രോളിങ് സംഘത്തിന്റെ നീക്കം ഇന്ത്യൻ സൈനികർ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. നിലവിലുള്ള സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റാനാണ് ചൈനീസ് […]

Read More

 സ്വര്‍ണവിലയില്‍ വമ്പൻ ട്വിസ്റ്റ്: നിക്ഷേപകര്‍ക്ക് ആശങ്ക

സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത കുതിപ്പും ചാഞ്ചാട്ടവും തുടരുന്നു. ആഭരണപ്രേമികളെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിപണിയിൽ വമ്പൻ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. ഓഗസ്റ്റ് 4-ന് ഒരു പവന് 1,05,600 രൂപയായിരുന്ന വില, വെറും എട്ട് ദിവസങ്ങൾകൊണ്ട് 7,960 രൂപ വർധിച്ച് ഇന്ന് 1,13,560 രൂപയിലെത്തി. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 760 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണവില 14,195 രൂപയായി ഉയർന്നു. ഇന്നലെ രാവിലെ വിപണിയിൽ […]

Read More

 ദക്ഷിണ റെയിൽവേ റെയിൽവേ സ്റ്റേഷനുകളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ 500 രൂപ പിഴ

യാത്രക്കാരുടെ സുരക്ഷയും റെയിൽവേ പരിസരത്തെ ശുചിത്വവും മുൻനിർത്തി കർശന ഉത്തരവുമായി ദക്ഷിണ റെയിൽവേ രംഗത്തെത്തി. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്ക് 500 രൂപ പിഴ ഈടാക്കാൻ ഔദ്യോഗികമായി നിർദ്ദേശം നൽകി. ഇന്ന് പുറത്തുവന്ന ഈ പുതിയ ഉത്തരവ് റെയിൽവേ സ്റ്റേഷനുകളിലെ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് തടയിടുക ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്. സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലും പരിസരങ്ങളിലും മൃഗങ്ങൾക്ക് ആഹാരം നൽകുന്നത് വഴി നായ്ക്കളുടെ എണ്ണം പെരുകുന്നതിനും, ഇത് യാത്രക്കാർക്ക്, വിശിഷ്യ കുട്ടികൾക്കും മുതിർന്നവർക്കും ഭയത്തിനും നായകളുടെ കടിയേൽക്കുന്ന […]

Read More

 സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ലെന്ന് ഡൽഹി ഹൈക്കോടതി

പെൺകുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രധാരണം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് സി. സുധയാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ആൺകുട്ടികളെ വഴിതെറ്റിക്കുമെന്ന വാദം സമൂഹത്തിന്റെ അങ്ങേയറ്റം അപലപനീയമായ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വസ്ത്രധാരണം നിയന്ത്രിക്കുകയല്ല, മറിച്ച് ആൺകുട്ടികളെ നല്ല പെരുമാറ്റവും വ്യക്തിഗത അതിരുകളും പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. 2013-ൽ നടന്ന ലൈംഗികാതിക്രമ കേസിൽ വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. ഈ ഉത്തരവാണ് […]

Read More

 ഇറാന്റെ വധഭീഷണി: കേറ്ററിംഗ് ട്രക്കിൽ രഹസ്യമായി ട്രംപിന്റെ വിമാനമാറ്റം; പുറത്തുവന്നത് നാടകീയ നീക്കങ്ങൾ

ഡൊണാൾഡ് ട്രംപിന്റെ സുരക്ഷയെക്കുറിച്ച് യു.എസ് മാധ്യമങ്ങൾ പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകൾ അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയാകുന്നു. കഴിഞ്ഞ മാസം തുർക്കിയിലെ നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങുന്നതിനിടയിൽ, ഇറാന്റെ ഭാഗത്തുനിന്നുള്ള വധഭീഷണിയെത്തുടർന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അതീവ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജെയിംസ് ബോണ്ട് സിനിമകളെ വെല്ലുന്ന ഈ നാടകീയ സുരക്ഷാ നീക്കങ്ങളുടെ വിവരങ്ങൾ ഈ ആഴ്ചയാണ് പുറത്തുവന്നത്. തുർക്കിയിലെ അങ്കാറയിൽ വെച്ചായിരുന്നു ഈ ആസൂത്രിത നീക്കം അരങ്ങേറിയത്. ഔദ്യോഗിക പ്രഖ്യാപനപ്രകാരം ട്രംപ് പഴയ […]

Read More

റോബിൻ രാധാകൃഷ്ണനെതിരെ വേദ ലക്ഷ്മിയും അഭിൽ ദേവും

ബിഗ് ബോസ് താരവും രാഷ്ട്രീയ പ്രവർത്തകനുമായ ഡോ. റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസറായ വേദ ലക്ഷ്മിയും തമ്മിലുള്ള തർക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലും സോഷ്യൽ മീഡിയ വഴിയുമാണ് ഇരുവിഭാഗവും പരസ്പരം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. റോബിൻ രാധാകൃഷ്ണൻ മാന്യതയില്ലാത്ത ഭാഷ ഉപയോഗിച്ച് തന്നെ അധിക്ഷേപിച്ചെന്നും, ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്നും ആരോചിച്ച് വേദ ലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവും രംഗത്തെത്തി. പണം വാങ്ങിയാണ് റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതെന്നും, […]

Read More

 ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും വിവാഹിതരായി

ആരാധകർ ഏറെ നാളായി കാത്തിരുന്ന സന്തോഷവാർത്ത ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസും ഔദ്യോഗികമായി വിവാഹിതരായി. ഇന്നലെ (ആഗസ്റ്റ് 11) പോർച്ചുഗലിലെ കസ്‌കെയ്‌സിൽ (Cascais) വെച്ച് നടന്ന ലളിതമായ ഒരു സിവിൽ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ഏകദേശം പത്തോളം വർഷത്തെ പ്രണയത്തിന് ശേഷമാണ് ഈ താരജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നത്. കഴിഞ്ഞ വർഷം കൃത്യം ഇതേ ദിവസമാണ് (ആഗസ്റ്റ് 11, 2025) ജോർജിന തങ്ങളുടെ വിവാഹനിശ്ചയം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി […]

Read More

ശബരിമല യുവതീ പ്രവേശന വിധി ഒക്ടോബറിൽ

രാജ്യത്ത് വലിയ ചർച്ചകൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച ശബരിമല യുവതീ പ്രവേശന കേസിൽ നിർണായക സുപ്രീം കോടതി വിധി ഒക്ടോബർ ആദ്യവാരത്തിൽ ഉണ്ടായേക്കുമെന്ന് സൂചന. ഇന്നലെ (തിങ്കളാഴ്ച) ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ശബരിമല റഫറൻസ് കേസിലെ ഭരണഘടനാപരമായ ചോദ്യങ്ങൾക്കുള്ള മറുപടി മറ്റ് സമാന കേസുകളിലും നിർണായകമാണെന്ന വാദത്തിനിടയിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ശബരിമല വിധിക്ക് ശേഷമേ ബോധ്ഗയ […]

Read More

ക്വട്ടേഷൻ കേസ്: അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി കോതമംഗലം കോടതി

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്ട്രേറ്റ് കോടതി ഇന്നലെ (ചൊവ്വാഴ്ച) റദ്ദാക്കി. എറണാകുളം റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’ നടപടിയുടെ ഭാഗമായാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്നെന്ന കേസിൽ ജാമ്യത്തിൽ കഴിയവേ പ്രതി വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക നടപടി. ജാമ്യത്തിലിരിക്കെ അർജുൻ ആയങ്കി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് ഭീഷണി സന്ദേശം അയച്ചതായി പൊലീസ് […]

Read More